28 September Tuesday

മഴയിൽ സ്പിന്നിങ്‌ മില്ലിന്റെ മതിൽ തകർന്നു

വെബ് ഡെസ്‌ക്‌Updated: Sunday Jul 25, 2021

ബാലരാമപുരം സ്പിന്നിങ്‌മില്ലിന്റെ മതിൽ തകർന്നത് പഞ്ചായത്ത് പ്രസിഡന്റ് വി മോഹനൻ സന്ദർശിക്കുന്നു

 

നേമം 

ബാലരാമപുരം സ്പിന്നിങ്‌ മില്ലിന്റെ ചുറ്റുമതിലിന്റെ ഒരു ഭാഗം കഴിഞ്ഞ ദിവസത്തെ  മഴയിൽ തകർന്നു വീണു. അർധരാത്രിയായതിനാൽ വൻ അപകടം ഒഴിവായി. ബാലരാമപുരത്തുനിന്നും ഐത്തിയൂരിലേക്ക്‌ പോകുന്ന ഇടവഴിയിലെ കൂറ്റൻ മതിലിന്റെ ഭാഗമാണ് തകർന്നത്. നിരവധി വാഹനങ്ങളും കാൽനടക്കാരും നിത്യനേ സഞ്ചരിക്കുന്ന സ്ഥലമാണ്. 

റോഡിന്റെ ഇരുഭാഗത്തും മതിലുള്ള ഇവിടം നന്നേ വീതി കുറവാണ്.  ഒരു വാഹനം എതിരെ വന്നാൽ കാൽനടപോലും സാധ്യമല്ല. കരിങ്കൽ ചുറ്റുമതിലിന് വർഷങ്ങളുടെ പഴക്കമുണ്ട്.  പല ഭാഗവും അപകടാവസ്ഥയിലാണ്. ചില ഭാഗങ്ങൾ പുതുക്കിയെങ്കിലും കഴിഞ്ഞ ദിവസത്തെ കനത്ത മഴയിൽ ഒരു ഭാഗം ഇടിഞ്ഞു വീഴുകയായിരുന്നു.

ഐത്തിയൂർ റോഡ് വികസനത്തിന്റെ ഭാഗമായി ഇവിടെ  റോഡിന്റെ വളവ് മാറ്റാൻ ചുറ്റുമതിൽ പൊളിക്കണമെന്നും ആവശ്യമായ സ്ഥലം സ്പിന്നിങ്‌ മിൽ വിട്ടുനൽകണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. ബാലരാമപുരം പഞ്ചായത്ത് പ്രസിഡന്റ് വി മോഹനൻ സ്ഥലം സന്ദർശിച്ചു. സ്പിന്നിങ്‌ മിൽ ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്തു.ഇതിനെത്തുടർന്ന്‌  മതിൽ പുതുക്കിപ്പണിയാനുള്ള നടപടി തുടങ്ങി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top