14 August Sunday

എഎൻഎസിഐ 
അവാർഡുകൾ പ്രഖ്യാപിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jun 25, 2022
തിരുവനന്തപുരം
മയക്കുമരുന്ന്‌ വിരുദ്ധദിനത്തോടനുബന്ധിച്ച്‌ ആന്റിനർകോട്ടിക്‌  ആക്‌ഷൻ കൗൺസിൽ ഓഫ്‌ ഇന്ത്യ (എഎൻഎസിഐ) വിവിധ അവാർഡ്‌ പ്രഖ്യാപിച്ചു. ഡോ. ബി വി സുജിത്തിന്‌ സേവനരത്‌ന, ജെയിൻ സി ജോബിന്‌ മാനവസേവ, ബി വിനോദ്‌കുമാറിന്‌ കർമശ്രേഷ്‌ഠ, ഡോ. എസ്‌ മായാദേവിക്ക്‌ ജീവൻ രക്ഷ, കാസർകോട്‌ വിമുക്തി മിഷൻ ജില്ലാ കോ –-ഓർഡിനേറ്റർ എൻ ജി രഘുനാഥന്‌ ആന്റിനർകോട്ടിക്‌, വിളവൂർക്കൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലാലി മുരളിക്ക്‌ കുടുംബജ്യോതി പ്രത്യേക അവാർഡുമാണ്‌ പ്രഖ്യാപിച്ചത്‌.  പുരസ്‌കാരം ഞായർ പകൽ 11.30 ന്‌ വൈഎംസിഎയിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി ആന്റണി രാജു സമ്മാനിക്കും. വാർത്താസമ്മേളനത്തിൽ എഎൻഎസിഐ ഡയറക്ടർ കള്ളിക്കാട്‌ ബാബു, ജി രാജീവ്‌, കെ സുദർശനൻ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top