വെള്ളറട
കുന്നത്തുകാൽ സഹകരണ ബാങ്കിൽ ബോർഡ് അംഗങ്ങളുടെ അടുപ്പക്കാർക്ക് മാത്രം അംഗത്വം നൽകുന്നതിനെതിരെ സിപിഐ എം കുന്നത്തുകാൽ, ആനാവൂർ ലോക്കൽ കമ്മിറ്റികൾ സംയുക്തമായി പ്രതിഷേധിച്ചു. കുന്നത്തുകാൽ പ്രദേശത്തെ ഏക പ്രാഥമിക സഹകരണ സംഘമാണിത്. ഏറെക്കാലങ്ങളായി നിരവധിപേർ അംഗത്വത്തിന് സമീപിച്ചെങ്കിലും അപേക്ഷാഫോറം നൽകിയിട്ടില്ല. ശക്തമായ പ്രതിഷേധമുയർന്നപ്പോൾ ഫോറം വിതരണംചെയ്‌തെങ്കിലും അംഗത്വം അംഗീകരിക്കുന്നില്ല. നെയ്യാറ്റിൻകര അസിസ്റ്റന്റ് രജിസ്ട്രാർ അംഗത്വം നൽകാൻ നിർദേശിച്ചിട്ടും ഭരണസമിതി തയ്യാറാകുന്നില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..