ആര്യനാട്
മീനാങ്കലിൽ കോൺഗ്രസ്, ബിജെപി ബന്ധം ഉപേക്ഷിച്ച് നിരവധിപേർ സിപിഐ എമ്മിനൊപ്പം ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു. സൽമാബീവി, മുഹമ്മദ് ഷാബി, മുഹമ്മദ് ഷഹാൻ, ഷാഹിന, രാജേഷ്, ഹാഷിം എന്നിവരാണ് കോൺഗ്രസ്, ബിജെപി വിട്ടത്.
സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം വി കെ മധു പതാക കൈമാറി സ്വീകരിച്ചു. എസ് ബിജു അധ്യക്ഷനായി, എൻ ബാബുരാജ്, എം എൽ കിഷോർ, വി സുധാകരൻ, ആർ മോഹനൻനായർ, ഡി രമണി, ജെ യേശുദാസ്, അനസ്, സി ശ്രീകണ്ഠൻനായർ, ജെ വിൻസെന്റ് എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..