21 October Wednesday
കരുതലാണ് മുഖ്യം

852 രോ​ഗികള്‍

വെബ് ഡെസ്‌ക്‌Updated: Thursday Sep 24, 2020
തിരുവനന്തപുരം
ജില്ലയിൽ 25 ആരോഗ്യപ്രവർത്തകരടക്കം 852 പേർക്ക്‌ ബുധനാഴ്ച കോവിഡ്‌ സ്ഥിരീകരിച്ചു. 184 പേരുടെ ഉറവിടം വ്യക്തമല്ല. 822 പേർക്ക്‌ സമ്പർക്കത്തിലൂടെയാണ്‌. 321 പേർ രോഗമുക്തരായി. 
 
23 പേർ വീട്ടുനിരീക്ഷണത്തിലായിരുന്നു. ഒരാൾ മറ്റ്‌ സംസ്ഥാനത്തുനിന്നും ഒരാൾ വിദേശത്തുനിന്നും എത്തിയതാണ്‌. മൂന്ന്‌ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. പുതുക്കുറിച്ചിയിലെ പൗലോസൺ (68),  പേരൂർക്കടയിലെ സലീല (49), പേയാടുള്ള മോഹനൻ (64) എന്നിവരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 
 
രോഗികളിൽ 344 പേർ സ്ത്രീകളും 508 പേർ പുരുഷന്മാരുമാണ്. ഇവരിൽ 15 വയസ്സിനു താഴെയുള്ള 78 പേരും 60 വയസ്സിനു മുകളിലുള്ള 118 പേരുമുണ്ട്. പുതുതായി 2,236 പേർ നിരീക്ഷണത്തിലായി. ആകെ 26,816 പേർ നിരീക്ഷണത്തിലുണ്ട്. 1,665 പേർ കാലയളവ് പൂർത്തിയാക്കി. ജില്ലയിലാകെ 7,877 പേർ ചികിത്സയിലുണ്ട്‌. ഇതിൽ 24 ഗർഭിണികളും 23 കുട്ടികളുമാണ്. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top