21 October Wednesday

കിണർ ശുചീകരിച്ചു നൽകി

വെബ് ഡെസ്‌ക്‌Updated: Thursday Sep 24, 2020
കിളിമാനൂർ
നായ കിണറ്റിൽവീണ് അഴുകിയതിനെ തുടർന്ന് ആറുമാസമായി കുടിവെള്ളം മുട്ടിയ കുടുംബത്തിന് ഡിവൈഎഫ്ഐ പ്രവർത്തകർ കൈത്താങ്ങായി. 
 
കുടവൂർ വെള്ളൂർകോണം ഏഴാംവാർഡിൽ താമസിക്കുന്ന തികച്ചും നിർധന കുടുംബത്തിനാണ് പ്രവർത്തകർ തുണയായത്. ആഴമേറിയ കിണർ മഴക്കാലമായതിനാൽ നിറഞ്ഞ അവസ്ഥയിലുമായിരുന്നു. പണം നൽകി കിണർ വൃത്തിയാക്കാനുള്ള ശേഷി കുടുംബത്തിന് ഇല്ലായിരുന്നു. 
 
വിഷയം ശ്രദ്ധയിൽപ്പെട്ട സിപിഐ എം ബ്രാഞ്ച് സെക്രട്ടറി വിജിൻ കുടവൂരിൽ ഉള്ള ഡിവൈഎഫ്ഐ പടയണി യൂണിറ്റ് പ്രവർത്തകരെ വിവരം അറിയിക്കുകയും പ്രവർത്തകരായ ദീപുകുമാർ, ശെൽവൻ എന്നിവർ ചേർന്ന് കിണറിലെ വെള്ളം വറ്റിച്ച്‌ ചെളിയും മാലിന്യവും നീക്കി കിണർ വൃത്തിയാക്കി നൽകുകയായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top