21 October Monday

പലചരക്കുകടയ്‌ക്ക് തീയിട്ട പ്രതിയെ പിടികൂടി

വെബ് ഡെസ്‌ക്‌Updated: Saturday Aug 24, 2019
കിളിമാനൂർ 
മുളയ്ക്കലത്ത്കാവ് ജങ്ഷനിലെ ജോസിയുടെ ഉടമസ്ഥതയിലുള്ള പലചരക്കുകട തീയിട്ടു നശിപ്പിച്ച സംഭവത്തിൽ ഒരാളെ പൊലീസ് പിടികൂടി. മുണ്ടപ്പള്ളികോണം പണയിൽ വീട്ടിൽ വിഷ്ണു (26)വിനെയാണ് കിളിമാനൂർ എസ്എച്ച്ഒ കെ ബി മനോജ് കുമാറും സംഘവും അറസ്റ്റ് ചെയ്തത്.വെള്ളിയാഴ്ച പുലർച്ചെ അഞ്ചോടെ കടയുടമയാണ് തീ കത്തുന്നത് ആദ്യം കണ്ടത്. ഒരാഴ്ചമുമ്പ്‌ ഭീഷണിക്കത്ത് ലഭിച്ചതിനെ തുടർന്ന് രാത്രി മുഴുവനും കടയ്ക്ക് മുന്നിൽ ലൈറ്റ് പ്രകാശിപ്പിച്ചിരുന്നു.
 
വെള്ളിയാഴ്ച രാവിലെ ലൈറ്റ് കെടുത്താൻ വന്നപ്പോഴാണ് ബൾബ് നശിപ്പിച്ചതും കടയുടെ ഉള്ളിൽനിന്ന്‌ പുക ഉയരുന്നതും ശ്രദ്ധയിൽപ്പെട്ടത്. ഉടൻതന്നെ പൊലീസിൽ വിവരമറിയിക്കുകയും സമീപവാസികളെക്കൂട്ടി തീ അണയ്ക്കുകയും ചെയ്‌തു. പകൽ 11ന്‌ ഡോഗ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ്‌ വിഷ്ണുവിനെ പിടികൂടിയത്‌. വിഷ്ണുവിന്റെ കൈയിൽ പൊള്ളലേറ്റിരുന്നു.  ഒരുമാസം മുമ്പ്‌ നടന്ന സമാനമായ സംഭവത്തിനുപിന്നിലും വിഷ്ണുവായിരുന്നെന്ന് പൊലീസ് പറഞ്ഞു. സംഭവസ്ഥലം ബി സത്യൻ എംഎൽഎ സന്ദർശിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top