25 July Sunday

കോട്ടയ്ക്കല്‍ ഏലായില്‍ ഞാറുനട്ടു

വെബ് ഡെസ്‌ക്‌Updated: Thursday Jun 24, 2021

കോട്ടയ്ക്കൽ ഏലായിലെ ഞാറുനടീൽ ഉത്സവം ബ്ലോക്ക്പഞ്ചായത്ത് പ്രസി‍ഡന്റ്
 ബി പി മുരളി ഉദ്ഘാടനം ചെയ്യുന്നു

കിളിമാനൂർ 
ന​ഗരൂർ പഞ്ചായത്തിലെ കോട്ടയ്ക്കൽ ഏലായിലെ അഞ്ചരയേക്കർ പാടശേഖരത്തിൽ ഞാറുനടീൽ ഉത്സവം സംഘടിപ്പിച്ചു.  പാടശേഖരസമിതിയുടെ ആഭിമുഖ്യത്തിൽ കർഷകസംഘം പ്രവർത്തകരായ സുധാകരൻ, സുജാതൻ എന്നിവരുടെ നേതൃത്വത്തിൽ പാട്ടത്തിനെടുത്ത വയലുകളിലുമാണ് ഇക്കുറി കൃഷിയിറക്കിയത്. ഞാറുനടീൽ യന്ത്രം സ്വിച്ചോൺ ചെയ്ത് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി പി മുരളി നടീൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഡി സ്മിത അധ്യക്ഷയായി. സിപിഐ എം ലോക്കൽ സെക്രട്ടറി എം ഷിബു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബി ശ്രീരാജ്, സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ എ എസ് വിജയലക്ഷ്മി, കൃഷി ഓഫീസർ റോഷ്നി തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്തം​ഗം അനോബ് ആനന്ദ് സ്വാ​ഗതം പറഞ്ഞു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top