വെഞ്ഞാറമൂട്
പാങ്ങോട് കോൺഗ്രസ് –--ബിജെപി ബന്ധം ഉപേക്ഷിച്ച് സിപിഐ എമ്മുമായി ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചവർക്ക് സ്വീകരണം നൽകി. സ്വീകരണയോഗം എ സമ്പത്ത് ഉദ്ഘാടനംചെയ്തു. എം സെയ്ഫുദ്ദീൻ അധ്യക്ഷനായി. ഡി കെ മുരളി എംഎൽഎ പ്രവർത്തകരെ സ്വീകരിച്ചു. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം മുഖ്യ പ്രഭാഷണം നടത്തി. സിപിഐ എം ഏരിയ സെക്രട്ടറി ഇ എ സലീം, എൻ ബാബു, കെ പി സന്തോഷ്കുമാർ, എസ് സതീശൻ, രാജ്കുമാർ തുടങ്ങിയവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..