11 April Sunday
കഴക്കൂട്ടം–-അടൂർ സുരക്ഷിത ഇടനാഴി

പൊലീസിന്‌ കെഎസ്ടിപി 
വാഹനങ്ങൾ നൽകി

വെബ് ഡെസ്‌ക്‌Updated: Wednesday Feb 24, 2021
തിരുവനന്തപുരം

കഴക്കൂട്ടം മുതൽ അടൂർവരെയുള്ള സംസ്ഥാനപാത വാഹനാപകടങ്ങൾ കുറച്ച് സുരക്ഷിത ഇടനാഴിയാക്കുന്ന പദ്ധതിയുടെ ഭാഗമായി കേരളാ സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്ട്‌ (കെഎസ്ടിപി) പൊലീസിന് 10 വാഹനങ്ങൾ കൈമാറി. പോത്തൻകോട്, വെഞ്ഞാറമൂട്‌, കിളിമാനൂർ, ചടയമംഗലം, പുത്തൂർ, ഏനാത്ത് സ്റ്റേഷനുകൾക്ക് ആറ് മഹീന്ദ്ര മരാസോ കാറുകളും കഴക്കൂട്ടം, കിളിമാനൂർ, കൊട്ടാരക്കര, അടൂർ പൊലീസ് സ്റ്റേഷനുകൾക്ക് നാല് ബുള്ളറ്റുകളുമാണ്‌ അനുവദിച്ചത്.  ട്രാഫിക്കോൺ,  ബ്രീത്ത് ആൽക്കോമീറ്റർ, ഹാൻഡ്ഹെൽഡ് റേഡിയോ, ബോഡി ക്യാമറ, ലേസർസ്പീഡ് വീഡിയോ ക്യാമറ എന്നിവയും നൽകി. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top