11 April Sunday
ചിത്രാഞ്ജലിക്കിനി പുത്തൻമുഖം

അന്താരാഷ്ട്ര നിലവാരത്തിലേക്കുയരാൻ 
ചിത്രാഞ്ജലി സ്റ്റുഡിയോ

വെബ് ഡെസ്‌ക്‌Updated: Wednesday Feb 24, 2021
തിരുവനന്തപുരം
ചലച്ചിത്ര നിർമാണ മേഖലയിൽ പുതിയ മുഖമാകാൻ അത്യാധുനിക സൗകര്യങ്ങളോടെയുള്ള നവീകരണത്തിനൊരുങ്ങി തിരുവല്ലം ചിത്രാഞ്ജലി സ്റ്റുഡിയോ. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 150 കോടി രൂപ മുതൽമുടക്കിൽ നടത്തുന്ന നവീകരണത്തിന്റെ ആദ്യഘട്ട പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ബുധനാഴ്ച വൈകിട്ട്‌ നാലിന്‌ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വഴുതക്കാട് കലാഭവൻ തിയറ്ററിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി എ കെ ബാലൻ അധ്യക്ഷനാകും. 
പ്രീ പ്രൊഡക്ഷൻ, പ്രൊഡക്ഷൻ, പോസ്റ്റ് പ്രൊഡക്ഷൻ സൗകര്യങ്ങൾ ഉൾപ്പെടെ എല്ലാ ആധുനിക സൗകര്യങ്ങളും ഉൾപ്പെടുത്തി ആദ്യഘട്ട നവീകരണം 63.6 കോടി രൂപ ചെലവിലാണ് ആരംഭിക്കുന്നത്. പുറംവാതിൽ ചിത്രീകരണത്തിനുള്ള പരമ്പരാഗത തറവാടുകൾ, പൂന്തോട്ടം, അമ്പലങ്ങൾ, പള്ളി, പൊലീസ് സ്റ്റേഷൻ, റെയിൽവേ സ്റ്റേഷൻ, ആവി എൻജിൻ, ട്രെയിൻ ബോഗികൾ എന്നിവ ഉൾപ്പെടെയുള്ള സെറ്റുകൾ സജ്ജമാക്കും.
 
ആധുനിക ക്യാമറകൾ, ലൈറ്റുകൾ, ഡോൾബി അറ്റ്മോസ്, മിക്സ് തിയറ്റർ, വെബ് ബ്രോഡ്കാസ്റ്റ്, ഒടിടി സിനിമാ പ്ലാറ്റ്ഫോമുകൾക്ക് അനുയോജ്യമായ മീഡിയ പോസ്റ്റ് സംവിധാനം തുടങ്ങി എല്ലാ സൗകര്യങ്ങളും ചിത്രാഞ്ജലിയിൽ സജ്ജമാകും. ഏഴ് മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കുകയാണ്‌ ലക്ഷ്യം.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top