31 March Tuesday

ദേശീയപാതയിലെ മലിനജലം; പിന്നിൽ കെട്ടിട ഉടമകൾ

വെബ് ഡെസ്‌ക്‌Updated: Monday Feb 24, 2020
ബാലരാമപുരം 
കരമന-–-കളിയിക്കാവിള ദേശീയപാതയിലേക്ക്‌ മാസങ്ങളായി മാലിന്യമൊഴുക്കുന്നതിനു പിന്നിൽ സമീപത്തെ കെട്ടിട ഉടമകൾ. ബാലരാമപുരം കൊടിനട ജങ്‌ഷനിൽ വലിയ പൈപ്പുകൾ സ്ഥാപിച്ച് വൻതോതിലാണ്‌ മാലിന്യം ഓടയിലേക്ക് ഒഴുക്കുന്നതെന്ന്‌ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരാണ്‌ കണ്ടെത്തിയത്‌. കക്കൂസ്‌ മാലിന്യമടക്കം വലിയ പൈപ്പുകൾ സ്ഥാപിച്ച് ഓടയിലേക്ക് ഒഴുക്കുകയാണ്. 
ദേശീയപാത വികസനത്തിനായി ഓട പരിശോധിച്ചപ്പോഴാണ് നിയമലംഘനം ശ്രദ്ധയിൽപ്പെട്ടത്. കെട്ടിട ഉടമകളെ  ഉദ്യോഗസ്ഥർ സമീപിച്ചെങ്കിലും അനുകൂല പ്രതികരണമായിരുന്നില്ല. തുടർന്ന് ബാലരാമപുരം, പള്ളിച്ചൽ  പഞ്ചായത്തുകൾക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് അധികൃതർ. ഇവിടെ മഴക്കാലത്തും വേനൽക്കാലത്തും ഒരുപോലെ മലിനജലം ഒഴുകുന്നത് മാധ്യമങ്ങൾ വാർത്തയാക്കിയിരുന്നു. എന്നിട്ടും പഞ്ചായത്തോ ആരോഗ്യവകുപ്പോ ഇത് പരിശോധിക്കാനെത്തിയില്ല. 
കെട്ടിട ഉടമകൾ എങ്ങനെ മാലിന്യം സംസ്കരിക്കുമെന്ന് നോക്കാതെ ഇവയ്ക്ക് ലൈസൻസ് നൽകിയ ബാലരാമപുരം, പള്ളിച്ചൽ  പഞ്ചായത്തിനെതിനെതിരെ വ്യാപക ആക്ഷേപമുണ്ട്.
 
 
പ്രധാന വാർത്തകൾ
 Top