27 September Sunday

പ്രവീണിന്റെ വീട്ടിൽ മന്ത്രി ശൈലജ

വെബ് ഡെസ്‌ക്‌Updated: Friday Jan 24, 2020

പ്രവീൺകുമാറിന്റെ അമ്മ പ്രസന്നയെ മന്ത്രി കെ കെ ശൈലജ ആശ്വസിപ്പിക്കുന്നു

എത്തി
തിരുവനന്തപുരം 
നേപ്പാളിൽ ദുരന്തത്തിൽ മരിച്ച പ്രവീണിന്റെ ചേങ്കോട്ടുകോണത്തെ വീട്ടിൽ മന്ത്രി കെ കെ ശൈലജയെത്തി. പ്രവീണിന്റെ അച്ഛൻ കൃഷ്ണൻനായരെയും അമ്മ പ്രസന്നയെയും മറ്റ്‌ ബന്ധുക്കളെയും മന്ത്രി സന്ദർശിച്ചു. വീട്ടുകാരുടെ വേദനയ്‌ക്കുമുന്നിൽ എന്തു പറയണമെന്നറിയാതെ അവർ വിഷമിച്ചു. 
മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രതിനിധി ഡോ. എ സമ്പത്ത്, കെടിഡിസി ചെയർമാൻ എം വിജയകുമാർ, സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, മുൻ ഡെപ്യൂട്ടി സ്പീക്കർ പാലോട് രവി തുടങ്ങി നിരവധി പേർ പ്രവീണിന്റെ വീട്ടിലെത്തി.
പൊട്ടിക്കരയാൻ പോലുമാകാതെ സജീഷ് 
കുന്നമംഗലം 
പൊട്ടിക്കരയണമെന്നുണ്ടെങ്കിലും ശബ്ദമൊന്നിടറിയാൽ അച്ഛനും അമ്മയും അറിയുമെന്നോർത്ത്‌ രണ്ട്‌ പകലും രാത്രിയുമാണ്‌  രഞ്ജിത്തിന്റെ സഹോദരൻ സജീഷ്‌ വേദന അടക്കിപ്പിടിച്ചത്‌. ഹൃദ്രോഗിയായ അച്ഛന്‌ മരണവാർത്ത താങ്ങാനുള്ള കരുത്തില്ല. അതിനാൽ അച്ഛനും അമ്മക്കും മുന്നിൽ സജീഷ് നിർവികാരനായി അഭിനയിച്ചു. 
വെള്ളിയാഴ്‌ച മൃതദേഹം കാണുമ്പോഴുള്ള ആഘാതം കുറക്കാനായി ഒടുവിൽ വ്യാഴാഴ്ച രാവിലെ അവരോട്‌ സംഭവം പറഞ്ഞു. അച്ഛനെ അപ്പോൾ തന്നെ ഡോക്ടറെ കാണിക്കേണ്ടിവന്നു. ഭക്ഷ്യവിഷബാധകാരണം ആശുപത്രിയിൽ ചികിത്സയിലാണെന്നാണ് ആദ്യം പറഞ്ഞത്‌. വൈകിട്ടോടെയാണ്‌ മരണവിവരം അറിയിച്ചത്‌.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top