29 February Saturday

മോഷ്ടിച്ച സ്വർണം സൂക്ഷിച്ചത്‌ കുഴിമാടത്തിൽ

വെബ് ഡെസ്‌ക്‌Updated: Friday Jan 24, 2020
ചിറയിൻകീഴ്
കവലയൂർ പാർത്തുകോണം ക്ഷേത്രത്തിനു സമീപംതാമസിക്കുന്ന പ്രവാസിയായ അശോകന്റെ   വീട്ടിൽനിന്നും മോഷണം പോയ സ്വർണം കണ്ടെത്തിയത് കുഴിമാടത്തിൽനിന്ന്‌. നാൽപ്പത് പവനിലധികംവരുന്ന ആഭരണങ്ങളാണ് കുഴിമാടത്തിലുണ്ടായിരുന്നത്‌. കേസിലെ പ്രധാന പ്രതിയായ രതീഷ് എന്ന കണ്ണപ്പൻ രതീഷിന്റെ കടയ്ക്കാവൂർ കവലയൂരിൽ ഭാര്യാ പിതാവിനെ അടക്കം ചെയ്ത സ്ഥലത്തു നിന്നാണ്  മോഷണ മുതലുകൾ പൊലീസ്‌ കണ്ടെത്തിയത്. കോടതിയിൽനിന്നും കസ്റ്റഡിയിൽ വാങ്ങിയ പ്രതിയെ ചോദ്യം ചെയ്തതിൽനിന്നും കിട്ടിയ വിവരപ്രകാരം, സ്വർണം പുരയിടത്തിൽ കുഴിച്ചിട്ടതാകാം എന്ന  സംശയത്തിൽ ചില സ്ഥലങ്ങൾ കിളച്ച് നോക്കുകയായിരുന്നു.  മണ്ണിളകി കിടന്ന കുടിമാടംകൂടി പരിശോധിച്ചപ്പോഴാണ്‌ സ്വർണം കണ്ടെത്തിയത്.  
 കിളിമാനൂരിലെ ബാർ ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തിയ കേസ്‌ ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ്‌ രതീഷ്‌. 
കടയ്ക്കാവൂർ സി ഐ എസ് എം റിയാസ്, എസ്ഐ വിനോദ് വിക്രമാദിത്യൻ, ഗ്രേഡ് എസ്ഐ വിജയകുമാർ, എഎസ്ഐ ദിലീപ്, മഹേഷ്  എന്നിവരാണ് തെളിവെടുപ്പ് നടത്തി മോഷണമുതലുകൾ വീണ്ടെടുത്തത്.
 
 
 
പ്രധാന വാർത്തകൾ
 Top