30 January Monday

വിതുരയിൽ 
27ന്‌ ഔഷധസദ്യ 
ഒരുങ്ങുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Nov 23, 2022
വിതുര
തൊടിയിലും പറമ്പിലുമുള്ള സസ്യങ്ങളെയെല്ലാം രുചിക്കൂട്ടുകളാക്കി ഔഷധ സദ്യയൊരുങ്ങുന്നു. കോട്ടയം കെ ആർ നാരായണൻ സെന്റർ ഫോർ ബയോടെക്നോളജിയിലെ ഡോ. സജീവ് കുമാർ വികസിപ്പിച്ചെടുത്ത ‘അന്നം ഔഷധം' പദ്ധതിയുടെ ഭാഗമായാണ് ആരോഗ്യ സെമിനാറും കള - ഔഷധസദ്യയും ഞായറാഴ്ച രാവിലെ ഒമ്പതിന് വിതുര രോഹിണി ഇന്റർനാഷണലിൽ സംഘടിപ്പിക്കുന്നത്. 
മുട്ടച്ചീര സാമ്പാർ, തുമ്പ രസം, പാറകം കായ പുളിശേരി, ചെമ്പരത്തിയില തോരൻ, നിലമുരിങ്ങ ഇഞ്ചിപ്പുളി, അമ്പഴത്തില ചമ്മന്തി, പാവലില ഇഞ്ചിത്തൈര്, അരിച്ചീര ഓലൻ, വാഴപ്പിണ്ടി സാലഡ്, മുക്കുറ്റി പ്രഥമൻ, ചോറ്, ഔഷധ കുടിവെള്ളം, ചെമ്പരത്തിപ്പൂ ചായ എന്നിവ സദ്യയിലുണ്ടാകും. വിതുര പഞ്ചായത്ത് പ്രസിഡന്റ് വി എസ് ബാബുരാജ് ഉദ്ഘാടനം ചെയ്യും.
പാഴ്ചെടികളെന്ന് നാം വിളിക്കുന്ന, നമ്മുടെ ചുറ്റുമുള്ള  സസ്യങ്ങളെ അവയുടെ ഭക്ഷ്യമൂല്യത്തെയും ഔഷധഗുണത്തെയും തിരിച്ചറിഞ്ഞ് ഭക്ഷണത്തിന്റെ ഭാഗമാക്കി മാറ്റി അതുവഴി രോഗപ്രതിരോധ ശേഷിയും ആയുർദൈർഘ്യവും വർധിപ്പിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top