03 December Friday
മഴക്കെടുതി

7 ക്യാമ്പിലായി 
327 പേർ

വെബ് ഡെസ്‌ക്‌Updated: Saturday Oct 23, 2021
തിരുവനന്തപുരം  
ജില്ലയിൽ മഴക്കെടുതിയെ തുടർന്ന് ഏഴ് ദുരിതാശ്വാസ ക്യാമ്പിലായി കഴിയുന്നത് 327 പേർ. 110 കുടുംബങ്ങളാണ് കനത്തമഴയെ തുടർന്ന് ക്യാമ്പുകളിലെത്തിയത്. തിരുവനന്തപുരം, നെയ്യാറ്റിൻകര താലൂക്കുകളിലായി ഓരോ ക്യാമ്പുകളും കാട്ടാക്കട താലൂക്കിൽ രണ്ടും നെടുമങ്ങാട് താലൂക്കിൽ മൂന്ന് ക്യാമ്പുമുണ്ട്. 
 
കല്ലിയൂർ എംഎൻഎൽപിഎസിൽ 17 കുടുംബത്തിലെ 48 പേരുണ്ട്‌, അതിൽ 23 പുരുഷന്മാരും 25 സ്‌ത്രീകളുമാണ്. നെയ്യാറ്റിൻകര താലൂക്കിൽ ചെങ്കൽ സായ് കൃഷ്ണ സ്‌കൂളിൽ 15 പേരുണ്ട്‌.  
 
ആനാട്, തെന്നൂർ, ആര്യനാട്, വിതുര വില്ലേജുകളിൽ നിന്നുള്ളവർക്കായി മൂന്ന് ക്യാമ്പുണ്ട്. 
 
ആനാട് വാഞ്ചുവം അങ്കണവാടിയിൽ ഒരു പുരുഷനും രണ്ട് സ്ത്രീകളും കുട്ടിയും ഉൾപ്പെടെ കുടുംബത്തിലെ നാല് പേരും തെന്നൂർ വില്ലേജിലെ വിതുര ഗവ. വിഎച്ച്എസ്എസിൽ  28 പേരുമുണ്ട്. മീനാങ്കൽ ട്രൈബൽ ഹൈസ്‌ക്കൂളിൽ 72 പേരുണ്ട്.
കാട്ടാക്കട ഓക്‌സിലിയം ഹൈസ്‌ക്കൂൾ ക്യാമ്പിൽ 115 പേരുണ്ട്‌. അമ്പൂരി സെന്റ് തോമസ് എച്ച്എസ്എസിൽ 45 പേരും. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top