06 December Monday

ബിജെപിയുടേത്‌ ജനാധിപത്യത്തോടുള്ള അവഹേളനം: ആനാവൂർ

വെബ് ഡെസ്‌ക്‌Updated: Saturday Oct 23, 2021
തിരുവനന്തപുരം 
സംഘർഷം സൃഷ്ടിച്ച്‌ കൗൺസിൽ യോഗം തടസ്സപ്പെടുത്താൻ ശ്രമിച്ചതോടെ ബിജെപിയുടെ ജനാധിപത്യ വിരുദ്ധ മുഖം ഒരിക്കൽകൂടി വ്യക്തമായതായി സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ.
 
ചർച്ച അനുവദിക്കാതെ കൈയൂക്കിന്റെ കരുത്തിൽ കൗൺസിൽ തടസ്സപ്പെടുത്തി നഗരവികസനം അട്ടിമറിക്കാനാണ്‌ ശ്രമം. ജനാധിപത്യത്തെയും നഗരവാസികളെയും അവഹേളിക്കുകയാണ്‌ ബിജെപി. ഇത്‌ അംഗീകരിക്കാനാകില്ല.
 
സോണൽ ഓഫീസിലെ ക്രമക്കേടിൽ മാതൃകാപരമായ നടപടിയാണ്‌ ഭരണസമിതി സ്വീകരിച്ചത്‌. ലോക്കൽ ഫണ്ട്‌ ഓഡിറ്റ്‌ വിഭാഗത്തിന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ വീഴ്‌ച വരുത്തിയവരെ സസ്‌പെൻഡ്‌ ചെയ്‌തു. പൊലീസ്‌ അന്വേഷണത്തിനും നടപടി സ്വീകരിച്ചു.  ജനങ്ങളുടെ ചില്ലിക്കാശുപോലും നഷ്ടമാകില്ലെന്ന്‌ ഉറപ്പ്‌ നൽകി. നഗരവാസികളെ തെറ്റിദ്ധരിപ്പിച്ച്‌ രാഷ്ട്രീയലാഭം ഉണ്ടാക്കാനുള്ള ബിജെപിയുടെയും യുഡിഎഫിന്റെയും നീക്കം തിരിച്ചറിയണമെന്നും അക്രമം സൃഷ്ടിച്ച്‌ നാടി​ന്റെ സ്വസ്ഥത തകർക്കാനുള്ള ബിജെപി നീക്കത്തിനെതിരെ അണിനിരക്കണമെന്നും ആനാവൂർ അഭ്യർഥിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top