12 November Tuesday

കമാനവും വിളിച്ചോതി "അയ്യൻകാളി ഹാൾ'

സ്വന്തം ലേഖികUpdated: Wednesday Oct 23, 2019

പഴയ വിജെടി ഹാളിന്റെ പേര്‌ അയ്യൻകാളി ഹാൾ എന്ന്‌ മാറ്റി ബോർഡ്‌ സ്ഥാപിച്ചപ്പോൾ

തിരുവനന്തപുരം 
കൊളോണിയൽ ചരിത്രത്തിന്റെ ഭാഗമായിരുന്ന വിജെടി ഹാളിന്റെ കമാനത്തിൽ പുതിയ പേരുയർന്നു‐‘അയ്യൻകാളി ഹാൾ’. ഇതോടെ  ഈ സ്മാരകം കേരളത്തിന്റെ നവോഥാന നായകരിൽ പ്രമുഖന്റെ പേരിലേക്ക്‌ പൂർണമായും മാറി.
ചൊവ്വാഴ്‌ച വൈകിട്ട്‌ നാലോടെയാണ്‌ പുതിയ ബോർഡ്‌ സ്ഥാപിച്ചത്‌. 
 
അവശവിഭാഗങ്ങളുടെ ഉന്നമനത്തിനും ഭൂരഹതിർക്ക്‌ ഭൂമി ലഭ്യമാക്കാനും അയ്യൻകാളി ശബ്ദമുയർത്തിയ വേദിയാണ്‌ "അയ്യൻകാളി ഹാളാ’യത്‌. പുനർനാമകരണത്തിലൂടെ മറ്റൊരു ചരിത്രാരംഭത്തിന്റെ സ്‌മാരകംകൂടിയാകുകയാണ്‌. ആഗസ്‌ത്‌ 28ന്‌ തിരുവനന്തപുരത്ത്‌ സംഘടിപ്പിച്ച അയ്യൻകാളി ജയന്തിദിനാഘോഷത്തിലാണ്‌ വിജെടി ഹാൾ  അയ്യൻകാളി സ്മാരകമാക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചത്‌.
പ്രധാന വാർത്തകൾ
 Top