31 October Saturday

യൂത്ത് കോൺഗ്രസിൽനിന്ന്‌ രാജിവച്ച് ഡിവൈഎഫ്ഐയിൽ ചേർന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Sep 23, 2020

യൂത്ത്‌കോൺഗ്രസിൽനിന്ന്‌ രാജിവച്ചവരെ ഡിവൈഎഫ്ഐ നെടുമങ്ങാട് ബ്ലോക്ക് പ്രസിഡന്റ്‌ എസ് കവിരാജിന്റെ നേതൃത്വത്തിൽ സ്വീകരിക്കുന്നു

നെടുമങ്ങാട് 
ആനാട് പഞ്ചായത്തിലെ പാണയം വാർഡിൽ നിരവധി യൂത്ത് കോൺഗ്രസ് പ്രവർത്തകർ രാജിവച്ച് ഡിവൈഎഫ്ഐയിൽ ചേർന്നു. കോൺഗ്രസിന്റെ നിലപാടുകളിൽ പ്രതിഷേധിച്ചാണ്‌ തീരുമാനം. 
യൂത്ത് കോൺഗ്രസ് പാണയം വാർഡ് കമ്മിറ്റി ഭാരവാഹികളായ ആരോമൽ, സന്തോഷ്, അജിത്ത്, സുനാജ്, ശരത് എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തകർ കോൺഗ്രസ് ബന്ധം ഉപേക്ഷിച്ചത്. രാജിവച്ച് വന്നവരെ ഡിവൈഎഫ്ഐ നെടുമങ്ങാട് ബ്ലോക്ക് പ്രസിഡന്റ്‌ എസ് കവിരാജ് സ്വീകരിച്ചു. അബിജിത്ത്, ഐശ്വര്യ, ലത്തീഫ്, പാണയം നിസാർ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top