20 February Wednesday

ശ്രദ്ധേയമായി ‘സ്നേഹസാന്ത്വനം’

വെബ് ഡെസ്‌ക്‌Updated: Thursday Aug 23, 2018
നെടുമങ്ങാട്  
ആനാട് പഞ്ചായത്തിലെ കിടപ്പുരോഗികളുടെയും ബന്ധുക്കളുടെയും സംഗമമായ ‘സ്നേഹസാന്ത്വനം’ പരിപാടി ശ്രദ്ധേയമായി.  2018‐19 ജനകീയാസൂത്രണ പദ്ധതിയിലുള്‍പ്പെടുത്തി നടപ്പാക്കുന്ന പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്കായി പഞ്ചായത്ത് പത്തുലക്ഷം രൂപയാണ് കിടപ്പുരോഗികള്‍ക്ക് വീടുകളില്‍ എത്തി ചികിത്സ നല്‍കുന്നതിന് വകയിരുത്തിയിട്ടുള്ളത്. ഏകദേശം 170 കിടപ്പുരോഗികളാണ് പഞ്ചായത്തിലുള്ളത്. ഇവര്‍ക്ക് ഓണക്കിറ്റ്, ഓണക്കോടി, ആവശ്യക്കാര്‍ക്ക് വീല്‍ചെയര്‍, വാട്ടര്‍ബെഡ്, എയര്‍ബെഡ്, ബെഡ്പാന്‍ എന്നിവ വിതരണം ചെയ്യുന്നു. ആനാട് ഗവ.എല്‍പിഎസില്‍ നടന്ന സ്നേഹസാന്ത്വനം  പഞ്ചായത്ത് പ്രസിഡന്റ‌് ആനാട് സുരേഷിന്റെ അധ്യക്ഷതയില്‍ ഡോ. എ സമ്പത്ത് എംപി ഉദ‌്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ആനാട് ജയന്‍ മുഖ്യപ്രഭാഷണം നടത്തി. സ്റ്റാൻഡിങ‌് കമ്മിറ്റി ചെയര്‍മാന്‍മാരായ ചുള്ളിമാനൂര്‍ അക്ബര്‍ ഷാന്‍, ആറാംപള്ളി വിജയരാജ്, വൈസ് പ്രസിഡന്റ‌് ഷീല, മെമ്പര്‍മാരായ സിന്ധു, ഷീലാകുമാരി, ശ്രീകല, പ്രഭ, പാണയം നിസാര്‍, വേങ്കവിള സജി ,ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ആര്‍ ജെ മഞ്ചു, സുനിത കുമാരി, ശ്രീജ, മോഹന്‍ദാസ് കോളേജ് ഓഫ് എഞ്ചിനീയറിങ‌് ആൻഡ‌് ടെക്നോളജി ഡയറക്ടര്‍ ഡോ.ആശാലത തമ്പുരാന്‍, പ്രിന്‍സിപ്പൽ ഡോ.ലത എന്നിവര്‍ സംസാരിച്ചു. മെഡിക്കല്‍ ഓഫീസര്‍ പി ആര്‍ മനോജ് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top