വർക്കല/തിരുവനന്തപുരം
രാജ്യത്തെ യുവാക്കളെ വഞ്ചിക്കുന്ന അഗ്നിപഥ് പദ്ധതിക്കെതിരെ കർഷക–-കർഷകത്തൊഴിലാളികളുടെ നേതൃത്വത്തിൽ റെയിൽവേ സ്റ്റേഷൻ മാർച്ച്. കർഷകസംഘം–-കെഎസ്കെടിയു സം യുക്തമായി നടത്തിയ മാർച്ചിൽ നിരവധിപേർ അണിനിരന്നു.
തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ മാർച്ച് കർഷകത്തൊഴിലാളി യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്തു. കർഷകസംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി വി എസ് പത്മകുമാർ അധ്യക്ഷനായി. കെഎസ് കെടിയു ജില്ലാ സെക്രട്ടറി കെ ശശാങ്കൻ, കർഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം എം എം ബഷീർ, ജില്ലാ വൈസ് പ്രസിഡന്റ് രാജ് മോഹൻ, പി മുരളീധരൻ, വേലായുധൻ നായർ, ജലീൽ, കെഎസ്കെടിയു ജില്ലാ വൈസ് പ്രസിഡന്റുമാരായ പുത്തൻകട വിജയൻ, സി ഗോപി, കെ അംബിക, ചന്ദ്രമതിഅമ്മ, ജോയിന്റ് സെക്രട്ടറിമാരായ സനാതനൻ, എസ് എസ് ബിജു, പി രാമചന്ദ്രൻ, ദിനേഷ് കുമാർ എന്നിവർ സംസാരിച്ചു.
വർക്കല റെയിൽവേ സ്റ്റേഷന് മുന്നിൽ ജില്ലാ സെക്രട്ടറി കെ സി വിക്രമൻ ഉദ്ഘാടനം ചെയ്തു. കർഷകത്തൊഴിലാളി യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. എസ് ഷാജഹാൻ അധ്യക്ഷനായി. കർഷകസംഘം ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. എസ് ജയചന്ദ്രൻ, സിപിഐ എം വർക്കല ഏരിയ സെക്രട്ടറി എം കെ യൂസഫ്, സി ദേവരാജൻ, സി എസ് രാജീവ്, രാജു, ബിജിമോൾ, വെട്ടൂർ ശിവരാജൻ എന്നിവർ സംസാരിച്ചു. വി സുനിൽ സ്വാഗതവും ജി എസ് സുനിൽ നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..