29 September Tuesday

കേന്ദ്ര സർക്കാരിനെതിരെ തൊഴിലാളി പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Saturday May 23, 2020

കേന്ദ്ര ട്രേഡ്‌ യൂണിയനുകളുടെ പ്രക്ഷോഭത്തിന്റെ ഭാഗമായി ഏജീസ്‌ ഓഫീസിനുമുന്നിൽ ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ്‌ ആർ ചന്ദ്രശേഖരന്റെയും സിഐടിയു സംസ്ഥാന സെക്രട്ടറി വി ശിവൻകുട്ടിയുടെയും നേതൃത്വത്തിൽ മുദ്രാവാക്യം മുഴക്കുന്നു

തിരുവനന്തപുരം
പൊതുമേഖലാ സ്ഥാപനങ്ങളെ പൂർണമായും സ്വകാര്യവൽക്കരിക്കാനും തൊഴിൽ നിയമങ്ങൾ തകർക്കാനുമുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ സംയുക്ത ട്രേഡ്‌ യൂണിയൻ ആഹ്വാനം ചെയ്‌ത ദേശീയ പ്രക്ഷോഭത്തിന്‌ തലസ്ഥാന ജില്ലയുടെ പൂർണപിന്തുണ. ജില്ലയിൽ 204 കേന്ദ്രങ്ങളിൽ നടന്ന പ്രക്ഷോഭത്തിൽ ബിഎംഎസ്‌ ഒഴിച്ചുള്ള തൊഴിലാളി സംഘടനകളുടെ പ്രതിനിധികൾ പങ്കാളികളായി.  
 
രാജ്ഭവനുമുന്നിൽ നടന്ന സമരം സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ ഉദ്‌ഘാടനം ചെയ്തു. ബിനോയ് വിശ്വം എംപി, വി ആർ പ്രതാപൻ, സി പി ജോൺ, മീനാങ്കൽ കുമാർ (എഐടിയുസി), ഇ ജി മോഹനൻ എന്നിവർ സംസാരിച്ചു. എജീസ് ഓഫീസിനു മുന്നിൽ ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. സിഐടിയു സംസ്ഥാന സെക്രട്ടറി വി ശിവൻകുട്ടി അധ്യക്ഷനായി. ജിപിഒയ്‌ക്ക്‌ മുന്നിൽ സി ജയൻബാബു (സിഐടിയു), സോളമൻ വെട്ടുകാട് (എഐടിയുസി) എന്നിവർ സംസാരിച്ചു. 
 
പിഎംജിയിൽ മാഹീൻ അബൂബക്കർ (എസ്ടിയു), തമ്പാനൂർ റെയിൽവേ സ്റ്റേഷനുമുന്നിൽ ബാബു ദിവാകരൻ (യുടിയുസി), ആർഎംഎസിനുമുന്നിൽ സോണിയ ജോർജ് (സേവ), എയർപോർട്ടിന് മുന്നിൽ പുല്ലുവിള സ്റ്റാൻലി (സിഐടിയു), പേട്ടയിൽ ഹരികൃഷ്ണൻ (എഐയുടിയുസി), പേരൂർക്കട ലാറ്റക്‌സിൽ കെ എസ് സുനിൽകുമാർ (സിഐടിയു), ദൂരദർശൻ കേന്ദ്രത്തിനുമുന്നിൽ പി  ജെ ജോസഫ്(ഐഎൻടിയുസി), സ്റ്റാച്യു ബിഎസ്എൻഎൽ ഓഫീസിനുമുന്നിൽ പ്രൊഫ. വേണുരാജൻ (എഐസിടിയു), പാസ്പോർട്ട് ഓഫീസിനുമുന്നിൽ ഡോ. കെ എസ് പ്രദീപ് കുമാർ (സിഐടിയു), ആക്കുളം ലാറ്റക്‌സിനുമുന്നിൽ എസ് അനിൽകുമാർ (സിഐടിയു), റെയിൽവേ ഡിവിഷണൽ ഓഫീസിനുമുന്നിൽ ജോർജ് തോമസ് (എച്ച്എംഎസ്), പാറശാലയിൽ പി രാജേന്ദ്രകുമാർ (സിഐടിയു), ആറ്റിങ്ങലിൽ ആർ രാമു(സിഐടിയു), കിളിമാനൂരിൽ അഡ്വ. ആർ രാജു (സിഐടിയു), വർക്കലയിൽ അഡ്വ. എഫ് നഹാസ് (സിഐടിയു), മംഗലപുരത്ത്‌ അഡ്വ. എൻ സായികുമാർ (സിഐടിയു), ശ്രീകാര്യത്ത്‌ വി ജയപ്രകാശ് (സിഐടിയു), നന്ദിയോട് വി കെ മധു(സിഐടിയു), കിളിമാനൂർ പള്ളിക്കലിൽ മടവൂർ അനിൽ (സിഐടിയു), നെയ്യാറ്റിൻകരയിൽ കേശവൻകുട്ടി (സിഐടിയു), നെടുമങ്ങാട് ജയദേവൻ (സിഐടിയു), ആര്യനാട് മണ്ണാറം രാമചന്ദ്രൻ (സിഐടിയു), സെൻട്രൽ എക്സ്ചേഞ്ചിൽ ക്ലൈനസ് റൊസാരിയോ (സിഐടിയു), ചാലയിൽ എൻ സുന്ദരൻപിള്ള(സിഐടിയു) എന്നിവർ ഉദ്ഘാടനം ചെയ്തു.
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top