27 June Thursday

കെ അനിരുദ്ധന്റെ ഒാര്‍മ പുതുക്കി തലസ്ഥാനം

വെബ് ഡെസ്‌ക്‌Updated: Thursday May 23, 2019

െക അനിരുദ്ധൻ ചരമദിനത്തിൽ വഴുതക്കാട്ടെ വസതിയിലെ ചിത്രത്തിൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം ആനത്തലവട്ടം ആനന്ദൻ, ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കോലിയക്കോട്‌ കൃഷ്‌ണൻ നായർ, എം വിജയകുമാർ, എ സമ്പത്ത്‌ എന്നിവർ പുഷ്‌പാർച്ചന നത്തുന്നു

 തിരുവനന്തപുരം

മുതിർന്ന സിപിഐ എം നേതാവായിരുന്ന കെ അനിരുദ്ധന്റെ മൂന്നാം ചരമ വാർഷികം സമുചിതമായി ആചരിച്ചു. ദിനാചരണത്തിന്റെ ഭാ​ഗമായി രാവിലെ അദ്ദേഹത്തിന്റെ വസതിയിലും വൈകിട്ട് ചാലയിലും അനുസ‌്മരണ യോ​ഗങ്ങൾ സംഘടിപ്പിച്ചു. 
കെ അനിരുദ്ധൻ ഓർമയായിട്ട് മൂന്നുവർഷം തികഞ്ഞ ബുധനാഴ്ച രാവിലെ ഒമ്പതിന് എ സമ്പത്ത് എംപിയുടെ വീട്ടിൽ  സൗഹൃദകൂട്ടായ്മ നടന്നു. സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ പരിപാടി ഉദ്ഘാടനം ചെയ്തു. സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കോലിയക്കോട് കൃഷ്‌ണൻനായർ,  എം വിജയകുമാർ, വി ശിവൻകുട്ടി, സിഐടിയു ജില്ലാ പ്രസിഡന്റ‌്  സി ജയൻബാബു, പിരപ്പൻകോട് മുരളി, കെ സി വിക്രമൻ, ഇ ജി മോഹനൻ, കെ സുനിൽകുമാർ, എസ് പുഷ്പലത എന്നിവർ പങ്കെടുത്തു. കൂട്ടായ്മയിൽ പങ്കെടുത്തവർക്ക് വൃക്ഷത്തൈ വിതരണം ചെയ‌്തു.  ആദ്യ വൃക്ഷത്തൈ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കെ അനിരുദ്ധന്റെ ഡ്രൈവറായിരുന്ന ഗോപിയുടെ മകൻ ജി കിച്ചുവിന് നൽകി. സിപിഐ എം പാളയം ഏരിയ സെക്രട്ടറി സി പ്രസന്നകുമാർ സ്വാ​ഗതം പറഞ്ഞു. 
സിഐടിയു ചാല ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാലയിൽ വൈകിട്ട‌്  ന‌ടത്തിയ പൊതുയോ​ഗം സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്തു. അനിരുദ്ധൻ തൊഴിലാളികൾക്കുവേണ്ടി എപ്പോഴും മുന്നിൽനിന്ന നേതാവായിരുന്നുവെന്ന് ആനത്തലവട്ടം പറഞ്ഞു. തൊ ഴിലാളികൾക്ക് നേരെ മർദനം നടന്നിരുന്ന കാലഘട്ടത്തിൽ അതിനെതിരെ പ്രതിരോധം തീർക്കാൻ മുമ്പന്തിയിലായിരുന്നു അനിരുദ്ധൻ. അദ്ദേഹത്തെപ്പോലെയുള്ളവരുടെ പ്രവർത്തനങ്ങളിലൂടെയാണ് തൊഴിലാളികൾക്ക് ജോലിചെയ്യാനുള്ള അവകാശം സംരക്ഷിക്കപ്പെട്ടത്.  എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ തൊഴിലാളികളുടെ  മക്കളെ  ചടങ്ങിൽ അനുമോദിച്ചു. 
സിപിഐ എം ചാല ഏരിയ സെക്രട്ടറി എസ് എ സുന്ദർ അധ്യക്ഷനായി. സിഐടിയു ജില്ലാ സെക്രട്ടറി വി ശിവൻകുട്ടി, കാട്ടക്കട ശശി, ജയൻ ബാബു എന്നിവർ സംസാരിച്ചു. സിഐടിയു ചാല ഏരിയ സെക്രട്ടറി സുന്ദരൻപിള്ള സ്വാ​ഗതവും ചാല മോഹനൻ  നന്ദിയും പറഞ്ഞു.

പ്രധാന വാർത്തകൾ
 Top