17 September Tuesday

ധനുവച്ചപുരം കോളേജിലെ ആർഎസ്എസ് ക്രിമിനലുകളെ അമർച്ച ചെയ്യണം: ആനാവൂർ

വെബ് ഡെസ്‌ക്‌Updated: Thursday May 23, 2019

ആര്‍എസ്എസ് ക്രിമിനല്‍ സംഘം ആക്രമിച്ച്‌ പരിക്കേൽപ്പിച്ച അഖിലിനെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാ​ഗപ്പന്‍ സന്ദര്‍ശിക്കുന്നു

നെയ്യാറ്റിൻകര 
ധനുവച്ചപുരം കോളേജ് കേന്ദ്രീകരിച്ച് എസ്എഫ്ഐ പ്രവർത്തകരെ ആക്രമിക്കുന്ന ആർഎസ്എസ് ക്രിമിനൽ സംഘത്തെ അമർച്ച ചെയ്യണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാ​ഗപ്പൻ ആവശ്യപ്പെട്ടു.
 തിങ്കളാഴ്ച രാത്രി ഒമ്പതംഗസംഘം മാരകായുധങ്ങളുമായി പെരുങ്കടവിള ആലത്തൂർ സ്വദേശി അഖിലിനെ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. അടുത്തിടെ കോളേജിലെ ഒമ്പത് വിദ്യാർഥികളെ ആർഎസ‌്എസുകാർ ആക്രമിച്ച് ​ഗുരുതരമായി പരിക്കേൽപ്പിച്ചിട്ടുണ്ട്. എട്ട് വീടും ആക്രമിച്ചു. പത്ത‌് വിദ്യാർഥികൾ ഇവരുടെ ഭീഷണിയെത്തുടർന്ന് ടിസി വാങ്ങി മറ്റ് കോളേജുകളിൽ അഭയംതേടി. മൂന്നുമാസംമുമ്പ‌് മാരായമുട്ടം ആലത്തൂരിൽ കരുണയുടെ വീടും ചുള്ളിയൂരിൽ ദിവ്യയുടെ വീടും അർധരാത്രി ആക്രമിച്ചു. 
ആക്രമണങ്ങൾക്ക‌് നേതൃത്വം നൽകുന്ന മുട്ടയ്ക്കാട് സ്വദേശി അനിൽജിത്താണ‌്. അക്രമികൾക്ക‌് അഭയം നെയ്യാറ്റിൻകരയിലെ ആർഎസ്എസ് കാര്യലയവും. കാര്യാലയം റെയ്ഡ് ചെയ്ത് അക്രമികളെ പിടികൂടണം. പൊലീസ‌് കൂടുതൽ ജാ​ഗ്രത പാലിക്കണമെന്നും  പ്രസ‌്‌താവനയിൽ ആവശ്യപ്പെട്ടു.  നെയ്യാറ്റിൻകര ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അഖിലിനെ ആനാവൂർ സന്ദർശിച്ചു.
പ്രധാന വാർത്തകൾ
 Top