28 May Thursday
നിർദേശം ലംഘിച്ച് വിവാഹം

60 പേർക്കെതിരെ കേസ്‌

വെബ് ഡെസ്‌ക്‌Updated: Monday Mar 23, 2020

:  

 
തിരുവനന്തപുരം
കോവിഡിന്റെ പശ്ചാത്തലത്തിലും സർക്കാർ നിർദേശം അവഗണിച്ച് വിവാഹച്ചടങ്ങുകൾ നടത്തിയതിന് കണ്ടാലറിയാവുന്ന അമ്പതോളം പേർക്കെതിരെ വട്ടിയൂർക്കാവ് പൊലീസ് കേസെടുത്തു. നാലുപേരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. വധുവിന്റെ പിതാവ്‌ ബാലകൃഷ്‌ണൻ, ബന്ധുവായ സന്തോഷ്‌കുമാർ, വീഡിയോഗ്രാഫർമാരായ സോണി ജോർജ്‌, രതീഷ്‌ രാജു എന്നിവരെയാണ്‌ അറസ്റ്റ്‌ ചെയ്‌ത്‌ വിട്ടയച്ചത്‌. 
ഞായറാഴ്‌ച പാണാങ്കര സ്വദേശിനിയുടെ വിവാഹവുമായി ബന്ധപ്പെട്ടാണ് സംഭവം. വട്ടിയൂർക്കാവിലെ മാസ്‌ ഓഡിറ്റോറിയമാണ് വിവാഹത്തിന് നിശ്ചയിച്ചിരുന്നതെങ്കിലും ഓഡിറ്റോറിയം ലഭിക്കാതായതോടെ പാണാങ്കരയിലെ വീട്ടിലായിരുന്നു ചടങ്ങ്‌. കോഴിക്കോട് സ്വദേശിയായിരുന്നു വരൻ. 150ന്‌ അടുത്ത്‌ ആളുകളാണ്‌ വിവാഹച്ചടങ്ങിൽ പങ്കെടുത്തത്‌. വധുവിന്റെ ബന്ധുക്കളായിരുന്നു കൂടുതൽ. ആളുകൾ കൂട്ടംകൂടി നിൽക്കുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയത്.
 
പ്രധാന വാർത്തകൾ
 Top