01 April Wednesday

പൗരസംഗമം സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Feb 23, 2020
വിളപ്പിൽ 
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പേയാട് പൗരത്വ സംരക്ഷണ സമിതി സംഘടിപ്പിച്ച റാലിയും പൗരസംഗമവും  ഐ ബി സതീഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പള്ളിമുക്കിൽനിന്നാരംഭിച്ച റാലി പേയാട് ജങ്‌ഷനിൽ സമാപിച്ചു. പേയാട് ജങ്‌ഷനിൽ ചേർന്ന പൗരസംഗമത്തിൽ കെ അനിൽകുമാർ അധ്യക്ഷനായി .  ഡോ. എം എ സിദ്ദിഖ്, കരകൗശല വികസന കോർപറേഷൻ ചെയർമാൻ കെ എസ് സുനിൽകുമാർ, നേമം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ വിളപ്പിൽ രാധാകൃഷ്ണൻ, എം എ റഹീം,  സഫീർഖാൻ മന്നാനി , വി അർഷാദ് അൽ ഹിഖ്മി, ഫൈറൂസി അൽ ഖാസിമി,  പേയാട് ശ്രീകുമാർ, ടി എസ് പ്രദീപ്,  ജനാർദനൻ, സുൽഫിക്കർ എന്നിവർ സംസാരിച്ചു . ടി എൻ ദീപേഷ് സ്വാഗതം പറഞ്ഞു.
 
പ്രധാന വാർത്തകൾ
 Top