25 May Saturday
വിമാനത്താവളം സ്വകാര്യവൽക്കരണം

ഗവർണറുടെ ചടങ്ങ‌് ബഹിഷ‌്കരിച്ച‌്‌ വിമാനത്താവള ജീവനക്കാർ

വെബ് ഡെസ്‌ക്‌Updated: Saturday Feb 23, 2019

എയർപോർട്ട്‌ നവീകരണത്തിന്റെ ഉദ്‌ഘാടനത്തിനിടെ പ്രതിഷേധിക്കുന്ന ജീവനക്കാർ

തിരുവനന്തപുരം > തിരുവനന്തപുരം അന്താരാഷ‌്ട്ര വിമാനത്താവളത്തിൽ ഗവർണർ പങ്കെടുത്ത ചടങ്ങ‌് എയർപോർട്ട‌് ജീവനക്കാർ ബഹിഷ‌്കരിച്ചു. വിമാനത്താവളം  സ്വകാര്യവ്യക്തികൾക്ക‌് നൽകാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ചായിരുന്നു ബഹിഷ‌്കരണം. വീഡിയോ കോൺഫറൻസിലൂടെ കേന്ദ്ര വ്യോമയാനമന്ത്രി സുരേഷ് പ്രഭു ചടങ്ങിൽ അധ്യക്ഷനായി. 
വിമാനത്താവളം പൂർണമായി വിറ്റഴിക്കാനുള്ള കേന്ദ്ര തീരുമാനത്തിനെതിരെ ജീവനക്കാർ 89 ദിവസമായി സമരത്തിലാണ‌്. ഇതിന്റെ ഭാഗമായാണ‌് വിമാനത്താവളത്തിൽ നടന്ന ഔദ്യോഗിക ചടങ്ങ‌് ബഹിഷ‌്കരിക്കാൻ അവർ തീരുമാനിച്ചത‌്. 
കറുത്ത വസ‌്ത്രവും ബാഡ‌്ജും ധരിച്ചാണ‌് ജീവനക്കാർ എത്തിയത‌്. തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങളിൽ യാത്രക്കാർക്കായുള്ള പുതിയ സംവിധാനങ്ങളുടെയും നിർമാണപ്രവൃത്തികളുടെയും ഉദ്ഘാടനമായിരുന്നു ചടങ്ങ‌്. എയർപോർട്ട‌് അതാറിറ്റി എംപ്ലോയീസ‌് യൂണിയൻ പ്രസിഡന്റ‌് കെ പി സതീഷ‌്, സെക്രട്ടറി അജിത‌്കുമാർ എന്നിവർ സംസാരിച്ചു.  25 മുതൽ നിരാഹാരം സമരം ആരംഭിക്കും.
 കേന്ദ്ര സർക്കാർ തീരുമാനത്തിനെതിതിരെ എൽഡിഎഫ‌് ബഹുജന പ്രക‌്ഷോഭവും ശക്തമാക്കി. ആയിരങ്ങൾ  അണിനിരക്കുന്ന വിമാനത്താവള രക്ഷാമാർച്ച‌് 28ന‌് നടക്കും. ജില്ലയിലുടനീളം  25ന‌ു കരിദിനം ആചരിക്കും. വിൽപ്പനയ‌്ക്കെതിരെ സംസ്ഥാന സർക്കാർ ശക്തമായ നിലപാടാണ‌് സ്വീകരിച്ചിരിക്കുന്നത‌്. 
കഴിഞ്ഞദിവസം എൽഡിഎഫ‌് സംഘടിപ്പിച്ച ബഹുജന കൺവൻഷനിൽ കേന്ദ്ര സർക്കാർ തീരുമാനം അംഗീകരിക്കാനാകില്ലെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. 
കേന്ദ്ര സർക്കാരിന‌് വിമാനത്താവളം നടത്താനാകില്ലെങ്കിൽ സംസ്ഥാന സർക്കാരിന‌് നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുഡിഎഫും ബിജെപിയും വിമാനത്താവള വിൽപനയെ അനുകൂലിക്കുകയാണ‌്
പ്രധാന വാർത്തകൾ
 Top