29 November Tuesday

കര്‍ഷകസംഘം ജില്ലാ സമ്മേളനത്തിനായി നെടുമങ്ങാട്‌ ഒരുങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Sep 22, 2022

കർഷകസംഘം സമ്മേളനത്തിന്റെ ഭാഗമായി നെടുമങ്ങാട്ട്‌ നടത്തുന്ന അഗ്രിഫെസ്റ്റ്

നെടുമങ്ങാട്
23 മുതല്‍ 26 വരെ നടക്കുന്ന കര്‍ഷകസംഘം ജില്ലാ സമ്മേളനത്തിനായി നെടുമങ്ങാട്‌ ഒരുങ്ങി. സത്രം ജങ്ഷനിലെ ധനലക്ഷ്‌മി ഓഡിറ്റോറിയത്തില്‍ പ്രത്യേകം സജ്ജീകരിച്ച ആറ്റിങ്ങല്‍ സുകുമാരപിള്ള നഗറിലാണ് പ്രതിനിധി സമ്മേളനം. 
സമ്മേളനത്തിന്റെ ഭാഗമായി നഗരത്തില്‍ നടത്തുന്ന അഗ്രിഫെസ്റ്റ് ജനങ്ങള്‍ ഏറ്റെടുത്തു. കൊടിമര, പതാക, ദീപശിഖാറാലികള്‍ വെള്ളിയാഴ്‌ച എത്തും. കാട്ടാക്കടയില്‍നിന്ന്‌ കര്‍ഷക സംഘം നേതാക്കളായിരുന്ന പി രാമകൃഷ്‌ണക്കുറുപ്പ്, എ രഘുരാമന്‍നായര്‍ എന്നിവരുടെ സ്‌മൃതികുടീരങ്ങളില്‍നിന്ന്‌ ഐ ബി സതീഷ് എംഎല്‍എയുടെ നേതൃത്വത്തിലാണ് കൊടിമരം എത്തുക. 
കഴക്കൂട്ടത്തുനിന്ന്‌ എ പി മുരളി, ഡോ. എ നൂമാന്‍ എന്നിവരുടെ സ്‌മൃതികുടീരങ്ങളില്‍നിന്ന്‌ ജില്ലാ  പഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷൻ എം ജലീലിന്റെ നേതൃത്വത്തിലും ജില്ലയിലെ വിവിധ മേഖലകളിലെ ഒമ്പതു സ്‌മൃതികുടീരങ്ങളില്‍നിന്ന്‌ ദീപശിഖകള്‍ വിവിധ നേതാക്കളുടെ നേതൃത്വത്തിലും എത്തിച്ചേരും. ജാഥകള്‍ വൈകിട്ട് ആറിന് നെടുമങ്ങാട് ചന്തമുക്കില്‍ സംഗമിച്ച് സമ്മേളന നഗരിയിലെത്തും. 
24ന് ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം ഇ പി ജയരാജൻ ഉദ്‌ഘാടനം ചെയ്യും. 26ന്‌ നടക്കുന്ന കർഷകറാലി, പൊതുസമ്മേളനം എന്നിവയോടെ സമ്മേളനം സമാപിക്കും. 
പൊതുസമ്മേളനം എ വിജയരാഘവൻ ഉദ്‌ഘാടനം ചെയ്യും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top