25 October Monday

വിഗ്രഹ കവർച്ച: അന്വേഷണം 
പുരോഗമിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Sep 22, 2021
ചിറയിൻകീഴ് 
റെയിൽവേ സ്റ്റേഷന് സമീപം നെടുവേലി ദുർഗാദേവീ ക്ഷേത്രത്തിലെ വിഗ്രഹം കവർച്ച  ചെയ്യപ്പെട്ട സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതായി ചിറയിൻകീഴ് എസ്എച്ച്ഒ ജി ബി മുകേഷ്. ഞായർ പകൽ മൂന്നിനും നാലിനും മധ്യേയാണ് കവർച്ച. അഞ്ചോടെ കവർച്ച വിവരം ക്ഷേത്രഭാരവാഹികളുടെ ശ്രദ്ധയിൽപ്പെടുകയും ഉടൻ പൊലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. ഒരുപക്ഷേ, അതാകാം വിഗ്രഹം ഉപേക്ഷിച്ചുപോകാൻ മോഷ്ടാവ് തയ്യാറായതെന്നാണ് അനുമാനിക്കുന്നത്. 
 
നൂറ്റാണ്ടുകൾ പഴക്കമുള്ള ദുർഗാദേവിയുടെ പഞ്ചലോഹ വിഗ്രഹവും ഓടിൽ നിർമിച്ച യക്ഷിയമ്മയുടെ വിഗ്രഹവുമാണ് കവർച്ചചെയ്യുകയും പിന്നീട് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയും ചെയ്തത്. വിഗ്രഹങ്ങൾ ചിറയിൻകീഴ് പൊലീസ് കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ബുധനാഴ്ച ഇവ കോടതിയിൽ ഹാജരാക്കിയശേഷം ക്ഷേത്രഭാരവാഹികൾക്ക്‌ കൈമാറുമെന്നും പൊലീസ് അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top