18 September Wednesday
മേൽപ്പാലത്തിന് അംഗീകാരം

വെഞ്ഞാറമൂട്ടിൽ ഗതാഗതക്കുരുക്കഴിയും

വെബ് ഡെസ്‌ക്‌Updated: Thursday Aug 22, 2019
 
വെഞ്ഞാറമൂട്
വെഞ്ഞാറമൂട്ടിൽ മേൽപ്പാലത്തിന് കിഫ്ബിയിൽ നിന്ന് 25.03 കോടി അനുവദിച്ചു. വെഞ്ഞാറമൂട്ടിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമായി ഡി കെ മുരളി എംഎൽഎയാണ് മേൽപ്പാലം എന്ന ആശയം മുന്നോട്ട് വച്ചത്.
 
എംഎൽഎ യുടെ ശുപാർശ പരിഗണിച്ച് 2018 ജൂൺ 18‌ ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്റെ അധ്യക്ഷതയിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം ചേരുകയും സാധ്യത പഠനം നടത്താൻ തീരുമാനിക്കുകയും ചെയ്തു. തുടർന്ന് ഉദ്യോഗസ്ഥർ സാധ്യത പഠനം നടത്തുകയും പദ്ധതി പ്രായോഗികമാണെന്ന് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു.
 
19-ന് ചേർന്ന കിഫ്ബി എക്സിക്യൂട്ടീവ് കമ്മിറ്റി മേൽപ്പാല നിർമാണം അംഗീകരിക്കുകയും 25.03 കോടി രൂപ അനുവദിക്കുകയും ചെയ്‌തു. 30 മീറ്റർ ഉയരമുള്ള 9 സ്പാനും 6 മീറ്റർ ഉയരമുള്ള 10 സ്പാനും  ഈ മേൽപ്പാലത്തിനുണ്ടാകും. 337 മീറ്റർ നീളവും 11.50 മീറ്റർ വീതിയുമാണ് ഇതിനുള്ളത്.തിരുവനന്തപുരം ഭാഗത്ത് 56.7 മീറ്ററും കൊട്ടാരക്കര ഭാഗത്ത് 52 മീറ്റർ അപ്രോച്ച്‌ റോഡും ഉണ്ടാകും. ഇതിനു പുറമെ ഇരുവശത്തേയ്ക്കും സർവീസ് റോഡും ഉണ്ടാകും. കെഎസ്ഇബി, ബിഎസ്എൻഎൽ, വാട്ടർ അതോറിറ്റി തുടങ്ങിയവയുടെ സേവനങ്ങൾക്കാവശ്യമായ അണ്ടർ ഗ്രൗണ്ട് സംവിധാനങ്ങളും ഈ പദ്ധതിയിൽ ഉൾപ്പെടുന്നു. ഈ പദ്ധതി ഭൂമി ഏറ്റെടുക്കേണ്ടതില്ല. 
 
മേൽപ്പാലം യാഥാർഥ്യമാകുന്നതോടെ തിരുവനന്തപുരം കൊട്ടാരക്കര റോഡിലെ ഏറ്റവും വലിയ ഗതാഗതക്കുരുക്കാണ് അഴിയുന്നത്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top