19 September Sunday

‘കനാൽ വൈദ്യുതി’; ആദ്യം പാലക്കാട്‌

സ്വന്തം ലേഖകൻUpdated: Thursday Jul 22, 2021
 
തിരുവനന്തപുരം 
ജലസേചന കനാലുകളിൽനിന്ന്‌ വൈദ്യുതി ഉൽപ്പാദിപ്പിക്കാനുള്ള ആദ്യ ‘പരീക്ഷണം’ പാലക്കാട്‌. മൂലത്തറയിലോ മലമ്പുഴയിലോ വൈദ്യുതി ഉൽപ്പാദിപ്പിച്ച്‌ വിജയസാധ്യത വിലയിരുത്തിയ ശേഷം മുന്നോട്ട്‌ പോകാനാണ്‌ സംസ്ഥാന വൈദ്യുതി വകുപ്പിന്റെ തീരുമാനം.
‌എനർജി മാനേജ്‌മെന്റ്‌ സെന്റർ (ഇഎംസി) നേതൃത്വത്തിലാണ്‌ പദ്ധതി. കനാലിലെ ഒഴുക്കിനെ  തടസ്സപ്പെടുത്താതെ മൈക്രോ ടർബൈനുകൾ സ്ഥാപിച്ചാകും വൈദ്യുതി ഉൽപ്പാദിപ്പിക്കുക. സന്നദ്ധതയുള്ള കമ്പനികൾക്കായി താൽപ്പര്യപത്രം ക്ഷണിച്ചു. 
സാധ്യത പഠനം, ആദ്യഘട്ട വൈദ്യുതോൽപ്പാദനം, വിജയകരമെങ്കിൽ മറ്റുസ്ഥലങ്ങളിലേക്ക്‌ പദ്ധതി വ്യാപിപ്പിക്കൽ എന്നിവയ്ക്ക്‌ തയ്യാറാകണം. 
ആദ്യ രണ്ട്‌ നിബന്ധനയുടെ ഫലം വിജയകരമെങ്കിൽ മാത്രമാണ്‌  മുന്നോട്ട്‌ പോവുക. അവസാന തീയതി 31.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top