25 May Monday

പപ്പടഗ്രാമവും പട്ടിണിയിലായി

വി ഹരിദാസ്‌Updated: Sunday Mar 22, 2020

മുള്ളുക്കാടിലെ പപ്പട നിർമാണയൂണിറ്റുകളിലൊന്ന്‌

നെയ്യാറ്റിൻകര 
സമൂഹം കൊറോണ ഭീതിയിലായതോടെ മുള്ളുക്കാടിലെ പപ്പട ഗ്രാമവും പട്ടിണിയിലായി. നാനൂറിലേറെ കുടുംബങ്ങളാണ് ഇവിടെ പപ്പടം നിർമിച്ച്‌ ഉപജീവനം നടത്തുന്നത്‌. അതിയന്നൂർ പഞ്ചായത്തിലെ ഈ ഗ്രാമത്തിലും പരിസരങ്ങളിലുമായി യന്ത്രസഹായത്താൽ പപ്പടം നിർമിക്കുന്ന ഇരുപതിലേറെ യൂണിറ്റുകളുണ്ട്. പരമ്പരാഗതമായ രീതിയിൽ കൈകൊണ്ട് പപ്പടമുണ്ടാക്കുന്നവരുമുണ്ട്.
 
ഒരു യൂണിറ്റിൽ ശരാശരി പതിനഞ്ചിലേറെപേർ ജോലി ചെയ്യുന്നുണ്ട്‌. കൊറോണ ബാധയെത്തുടർന്ന് ആഘോഷങ്ങൾ ഒഴിവാക്കിയതാണ്‌ പപ്പടവ്യവസായത്തിന്‌ തിരിച്ചടിയായത്‌. ദിവസവും വൈകിട്ട് അ‍ഞ്ചു‌വരെ ജോലിചെയ്‌തിരുന്നിടത്ത്‌ പകൽ ഒന്നോടെ പണി അവസാനിപ്പിക്കുകയാണെന്ന്‌ എസ് വി പപ്പടനിർമാണ യൂണിറ്റ്‌ ഉടമ സദാശിവൻ പറയുന്നു. സഹകരണ ബാങ്കുകളിൽനിന്ന്‌ വായ്‌പയെടുത്താണ്‌ പലരും കച്ചവടം നടത്തുന്നത്‌. വ്യാപാരം തകർന്നതോടെ വായ്‌പാ തിരിച്ചടവ്‌ മുടങ്ങി.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top