27 May Wednesday
വാട്‌സാപ്പിൽ വ്യാജസന്ദേശം

പൊലീസുകാരനെതിരെ അന്വേഷണം

വെബ് ഡെസ്‌ക്‌Updated: Sunday Mar 22, 2020
തിരുവനന്തപുരം 
പെട്രോൾ പമ്പ്‌ അടയ്‌ക്കുമെന്ന വ്യാജ വാട്‌സാപ് സന്ദേശമിട്ട പൊലീസുകാരനെതിരെ അന്വേഷണം. വട്ടപ്പാറ സ്‌റ്റേഷനിലെ അസി. റൈറ്റർ അജിത്തിനെതിരെയാണ്‌ അന്വേഷണം. 
 
സ്‌റ്റേഷൻ ഹൗസ്‌ ഓഫീസർമാരടക്കമുള്ള ‘പി 4 ഗ്രൂപ്പ്‌’ എന്ന വാട്‌സാപ് ഗ്രൂപ്പിലാണ്‌ ജനതാ കർഫ്യൂ ദിനത്തിൽ പമ്പുകൾ അടയ്‌ക്കുമെന്ന ഒരു സംഘടനയുടെ കത്ത്‌ ഇയാൾ ഷെയർ ചെയ്‌തത്‌. സംഭവം ഒതുക്കാൻ ശ്രമം നടന്നെങ്കിലും വിവരമറിഞ്ഞ റേഞ്ച്‌ ഡിഐജി സഞ്ജയ് കോറി ഗുരുഡിൻ നേരിട്ട്‌ അന്വേഷിക്കുകയായിരുന്നു. ഹൈടെക്‌ സെല്ലും അന്വേഷിക്കുന്നുണ്ട്‌. ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കാൻ ഡിഐജി റൂറൽ എസ്‌പിക്ക്‌ നിർദേശവും നൽകി.
 
പമ്പുകൾ അടയ്‌ക്കില്ലെന്നും വ്യാജസന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും പൊലീസ്‌ മേധാവി ലോക്‌നാഥ്‌ ബെഹ്‌റ അറിയിച്ചിരുന്നു.
പ്രധാന വാർത്തകൾ
 Top