01 April Wednesday
സഹപാഠികളും പീഡനത്തിന്‌ ഇരയായി

പോക്‌സോ കേസുകളിൽ പ്രതികൾ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Feb 22, 2020
തിരുവനന്തപുരം/ കിളിമാനൂർ
വ്യത്യസ്‌ത പീഡന കേസുകളിലായി രണ്ടുപേർ പിടിയിൽ. വെള്ളല്ലൂർ തകരപ്പറമ്പ് മുളവനത്ത് ചരുവിള പുത്തൻവീട്ടിൽ ശ്യാംകുമാർ (20), മണക്കാട് കാലടി വാർഡിൽ ശബരി ലെയിനിൽ ടിസി 50/480 ശ്രീലക്ഷ്മിയിൽ അരുൺ(21) എന്നിവരാണ്‌ അറസ്റ്റിലായത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി വീട്ടിൽനിന്ന് കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലാണ്‌ ശ്യാംകുമാർ പിടിയിലായത്‌.ഇക്കഴിഞ്ഞ 18 നാണ്‌ ശ്യാം പെൺകുട്ടിയെ കടത്തിക്കൊണ്ടു പോയത്‌. കുട്ടിയെ കാണാനില്ലന്ന പിതാവിന്റെ പരാതിയിൽ ശ്യാമിന്റെ സുഹൃത്തിന്റെ വീടായ ആലംകോട് കൊല്ലൂർകോണത്തുനിന്ന് പെൺകുട്ടിയെ കണ്ടെത്തി. മുമ്പും പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ചിട്ടുള്ളതായി പൊലീസ് പറയുന്നു. കിളിമാനൂർ സിഐ കെ ബി മനോജ് കുമാർ, എസ്ഐമാരായ പ്രൈജു, സുരേഷ് കുമാർ, റാഫി, എഎസ്ഐ ഷാജി, എസ്‌സിപിഒമാരായ രജിത് രാജ്, ബിനു, പ്രദീപ്, റിയാസ്, ദിലീപ് എന്നിവരാണ്‌ സംഘത്തിലുണ്ടായിരുന്നത്‌.
 
ഫോർട്ട് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത രണ്ടു പോക്‌സോ കേസിലെ പ്രതിയാണ്‌ അരുൺ. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വീട്ടിൽ കൂട്ടിക്കൊണ്ടുവന്ന്  അശ്ലീല ഫോട്ടോകളും വീഡിയോകളും കാണിച്ച്‌ ലൈംഗികചൂഷണത്തിന്‌ ഇരയാക്കുകയായിരുന്നു. പ്രായപൂർത്തിയാകാത്തതും സഹപാഠികളുമായ പെൺകുട്ടികളാണ്‌ പീഡനത്തിന്‌ ഇരയായത്‌. ഇവരുടെ ഫോട്ടോകളും വീഡിയോകളും കംപ്യൂട്ടറിലും പെൻഡ്രൈവിലും ഇയാൾ ശേഖരിച്ചിരുന്നു. ഫോർട്ട് പൊലീസ് ഇൻസ്പെക്ടർ എ കെ ഷെറി, സബ് ഇൻസ്പെക്ടർ എസ്‌ വിമൽ, എസ് സിപിഒ/ സിപിഒമാരായ സെയ്ദ് , ശ്രീജിത്ത് ശങ്കർ, ഷിബു, പ്രശാന്ത്, സമോജ്, വിനോദ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതി പ്രതിയെ റിമാൻഡ്‌ ചെയ്തു.

 

പ്രധാന വാർത്തകൾ
 Top