28 May Saturday

നഗരസഭയിൽ കോവിഡ്‌ 
കൺട്രോൾ റൂം തുറന്നു

വെബ് ഡെസ്‌ക്‌Updated: Saturday Jan 22, 2022
തിരുവനന്തപുരം
കോവിഡ്‌ വ്യാപനം രൂക്ഷമാകുന്നതിനാൽ നഗരസഭയിൽ 24 മണിക്കൂറും സജീവമായ കോവിഡ്‌ കൺട്രോൾ റൂം പ്രവർത്തനം പുനരാരംഭിച്ചു. കോവിഡിന്റെ ഒന്ന്‌, രണ്ട്‌ തരംഗ സമയത്തും കൺട്രോൾ റൂം തുറന്നിരുന്നു. നഗരത്തിൽ രോഗബാധിതരായ നിരവധി പേർക്ക്‌ സഹായം നൽകാൻ ഇത്‌ പ്രയോജനപ്പെട്ടിരുന്നു.  സഹായം ആവശ്യമുള്ളവർക്ക്‌ 24 മണിക്കൂറും മൊബൈൽ മെഡിക്കൽ സേവനം, ആംബുലൻസ്‌ സൗകര്യം, മറ്റ്‌ മെഡിക്കൽ സേവനങ്ങൾ, അടിയന്തര ആവശ്യങ്ങൾ എന്നിവയ്‌ക്കായി കൺട്രോൾ റൂമിൽ വിളിക്കാമെന്ന്‌ മേയർ ആര്യ രാജേന്ദ്രൻ അറിയിച്ചു. ഫോൺ നമ്പർ: 0471 2377702, 0471 2377706, 9496434430.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top