24 October Thursday
അണ്ടൂർക്കോണം സഹ.ബാങ്ക് തെരഞ്ഞെടുപ്പ്

കോൺഗ്രസ്‌ നേതാവിന്റെ ഹർജി സുപ്രീംകോടതി തള്ളി

വെബ് ഡെസ്‌ക്‌Updated: Saturday Sep 21, 2019
മംഗലപുരം
അണ്ടൂർക്കോണം സർവീസ് സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ്‌ സംബന്ധിച്ച്‌ കോൺഗ്രസ്‌ മുൻ പ്രസിഡന്റ് നൽകിയ ഹർജി സുപ്രീംകോടതി തള്ളി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജോയിന്റ് രജിസ്ട്രാറിന്റെ ഉത്തരവ് പ്രകാരം പുതിയ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടത്താനുള്ള ഹൈക്കോടതി വിധിക്കെതിരെ കോൺഗ്രസിന്റെ ഭരണസമിതിയിലെ പ്രസിഡന്റ് മുനീർ സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജിയാണ്‌ തള്ളിയത്‌. പുതിയ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് മാത്രം തെരഞ്ഞെടപ്പ് നടത്താൻ സുപ്രീംകോടതി നിർദേശിച്ചു. ഇതിന്റെ വിതരണം പൂർത്തിയാക്കാൻ 22ന് നടക്കേണ്ടിയിരുന്ന തെരഞ്ഞെടുപ്പ് 29ലേക്ക് മാറ്റി. 
മുൻ പ്രസിഡന്റും കഴിഞ്ഞ കോൺഗ്രസ് ഭരണസമിതിയും വ്യാജമായി വാങ്ങിയ ഹോളോഗ്രാം സ്റ്റിക്കറുകൾ ഉപയോഗിച്ച് 100 കണക്കിന് വ്യാജ തിരിച്ചറിയൽ കാർഡുകൾ ഉപയോഗിച്ചായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പ്‌ അട്ടിമറിച്ചത്. ജോയിന്റ് രജിസ്ട്രാറിന്റെ നിർദേശപ്രകാരം നിലവിൽ വന്ന അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി നടത്തിയ പരിശോധനയിൽ ആയിരക്കണക്കിന് തിരിച്ചറിയൽ കാർഡുകളിൽ കൃത്രിമവും അഡ്മിഷൻ രജിസ്റ്ററിലും ഇഷ്യു രജിസ്റ്ററിലും വ്യാപക ക്രമക്കേടും കണ്ടെത്തി. തുടർന്ന്, നിലവിലുണ്ടായിരുന്ന മുഴുവൻ തിരിച്ചറിയൽ കാർഡും  റദ്ദാക്കി. ജോയിന്റ് രജിസ്ട്രാറിന്റെ ഉത്തരവ് പ്രകാരം പുതിയ തിരിച്ചറിയൽ കാർഡിന് അപേക്ഷിച്ച മുഴുവൻ പേർക്കും കാർഡ് വിതരണം ചെയ്ത് വരികയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് തീയതി 29 ലേക്ക് മാറ്റി വിധിയായത്.
പ്രധാന വാർത്തകൾ
 Top