22 October Tuesday
ഒരാൾക്ക്‌ പരിക്ക്‌

എസ്‌എഫ്‌ഐ പ്രകടനത്തിന്‌ നേരെ ആർഎസ്‌എസ്‌ ആക്രമണം

വെബ് ഡെസ്‌ക്‌Updated: Saturday Sep 21, 2019
തിരുവനന്തപുരം
വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്ക്നിക്കിൽ യൂണിയൻ തെരഞ്ഞെടുപ്പിൽ വിജയിച്ചവരെയും ആനയിച്ച്‌ എസ്എഫ്ഐ പ്രവർത്തകർ നടത്തിയ പ്രകടനത്തിനുനേരെ ആർഎസ്‌എസ്‌ ആക്രമണം. നെട്ടയത്തു നിന്ന്‌ വട്ടിയൂർക്കാവിേലക്ക് ആഹ്ലാദ പ്രകടനം നടത്തുന്നതിനിടയിലാണ്‌ ആർഎസ്എസ് നേതാക്കൾ വൻ ആക്രമണം അഴിച്ചുവിട്ടത്‌. മാരകായുധങ്ങളുമായാണ്‌ സംഘമെത്തിയത്‌. 
പൊലീസ്‌ ഇടപെട്ട്‌ സ്ഥിതിഗതികൾ ശാന്തമാക്കിയെങ്കിലും കോളേജിൽ വാഹനങ്ങൾ എടുക്കാനെത്തിയ വിദ്യാർഥികളെ ഇവർ ഭീകരമായി ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ . രണ്ടാം വർഷ ഇലക്ട്രിക്കൽ വിദ്യാർഥിയായ അഖിലിന്‌ പരിക്കേറ്റു. 
എബിവിപി പ്രവർത്തകനും യൂണിയൻ വൈസ്‌ ചെയർമാനായി തെരഞ്ഞെടുക്കപ്പട്ട ശ്രീക്കുട്ടൻ,  അഖിൽ രാജ്, അമൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം.
കെഎസ്‌യുവും എബിവിപിയും സഖ്യമായാണ്‌ തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. തെരഞ്ഞെടുപ്പ് പ്രവർത്തനവും ഒരുമിച്ചായിരുന്നു. അവിശുദ്ധ സഖ്യത്തിലൂടെ  വൈസ് ചെയർമാൻ സ്ഥാനം വെറും 15 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ്‌ എബിവിപി ,കെഎസ്‌യുവിന്റെ സഹായത്തോടെ നേടിയത്‌. 
കഴിഞ്ഞ 8 വർഷമായി എസ്എഫ്ഐയാണ്‌ മുഴുവൻ സീറ്റിലും വിജയിച്ചു വന്നിരുന്നത്.അഖിലിനെ പേരൂർക്കട ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്‌.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top