19 September Thursday

4 കിലോ കഞ്ചാവുമായി ആൻഡമാൻ സ്വദേശി പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 21, 2019
ചിറയിൻകീഴ്
കടയ്ക്കാവൂരിൽ വിൽക്കാനായി കൊണ്ടുവന്ന നാല് കിലോ  കഞ്ചാവുമായി ആൻഡമാൻ സ്വദേശി എക്സൈസിന്റെ പിടിയിൽ. ആൻഡമാനിലെ പോർട്ട് ബ്ലെയർ സ്വദേശിയായ ഗ്യാനമുത്തു (33) ആണ് ആറ്റിങ്ങൽ എക്സൈസിന്റെയും എക്സൈസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെയും സംയുക്ത ഓപ്പറേഷനിൽ പിടിയിലായത്.
 
പെരുമാതുറ, അഞ്ചുതെങ്ങ് തീരപ്രദേശങ്ങൾ, വർക്കല ബീച്ച് പരിസരങ്ങൾ എന്നിവിടങ്ങളിൽ വിൽക്കാനായി ആന്ധ്രയിൽ നിന്നും ട്രെയിൻ മാർഗം വൻതോതിൽ കഞ്ചാവ് കടത്തിക്കൊണ്ടുവരുന്ന ഇയാൾ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകൾ സംസാരിക്കും. തീരപ്രദേശങ്ങൾ, വിനോദസഞ്ചാര മേഖലകൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് വ്യാപകമായ ലഹരി വിൽപ്പനയും ഉപയോഗവും നടക്കുന്നതായുള്ള എക്സൈസ് ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് കടയ്ക്കാവൂർ, വർക്കല റെയിൽവേ സ്റ്റേഷൻ പരിസരങ്ങൾ എക്സൈസ് സംഘം നിരീക്ഷിച്ചു വരികയായിരുന്നു. ട്രെയിൻ മാർഗം കടയ്ക്കാവൂരിലെത്തിയ ഇയാളെ കഞ്ചാവ് വാങ്ങുവാൻ എന്ന രീതിയിൽ സമീപിച്ച് തന്ത്രപൂർവം പിടികൂടുകയായിരുന്നു.ടിയത്.
പ്രധാന വാർത്തകൾ
 Top