03 June Wednesday

നിറയെ ചുവന്ന പൂക്കൾ...

സ്വന്തം ലേഖകൻUpdated: Sunday Apr 21, 2019

തിരുവനന്തപുരം‌ 

ആർത്തിരമ്പി വരുന്ന ചുവന്നകടലായിരുന്നു ശനിയാഴ്ച വെെകീട്ട് തിരുവനന്തപുരം ന​ഗരം. ഇടതുമുന്നണി സ്ഥാനാർഥി സി ദിവാകരന്റെ പ്രചാരണാർഥം നടത്തിയ റോഡ് ഷോ അക്ഷരാർഥത്തിൽ തലസ്ഥാന ന​ഗരിയെ ചെങ്കടലാക്കി മാറ്റി.  ജനപിന്തുണ കൊണ്ട് സി ദിവാകരന്റെ വിജയത്തിന്റെ വിളംബരമായി മാറുകയായിരുന്നു റോഡ് ഷോ. തിരുവനന്തപുരം ജനതയുടെ മനസ്സ‌് ഇടത്പക്ഷത്തിനൊപ്പമാണെന്ന് അടിവരയിട്ട്, ആയിരങ്ങളാണ് ചാക്ക ബെെപാസിൽ നിന്ന് ആരംഭിച്ച റോഡ് ഷോയിൽ പങ്കെടുത്തത്. ഇരുചക്രവാഹനറാലിയുടെ അകമ്പടിയോടെയാണ‌് റോഡ‌്ഷോ  നടന്നത്. പ്രായഭേദമെന്യേ ആയിരക്കണക്കിന് പേർ അണിനിരന്ന പരിപാ‌ടിയിൽ  വനിതകളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ബാൻഡ‌് സെറ്റും  മേളവാദ്യങ്ങളും റോഡ് ഷോയ്ക്ക് കൂടുതൽ കൊഴുപ്പേകി. കുട്ടികളുടെ റോളർ സ്കേറ്റിങുമുണ്ടായിരുന്നു. തലസ്ഥാന ന​ഗരിയിലെ ഓട്ടോ തൊഴിലാളികൾ തങ്ങളുടെ രാഷ്ട്രീയ നിലപാട് വിളിച്ച് പറഞ്ഞ്  ഓട്ടോകളുമായാണ‌് അണിനിരന്നത്. നാട്യങ്ങളിലാത്ത നാടിന്റെ മകന്റെ വിജയം ഉറപ്പാണെന്ന് വിളിച്ചോതി നടന്ന റോഡ് ഷോ ചാക്കയിൽ നിന്ന് തുടങ്ങി പേട്ട, പാളയം, തമ്പാനൂർ, കിള്ളിപ്പാലം വഴി പൂന്തുറയിൽ തീരദേശ ജനതയുടെ സ്നേഹവായ്പ് ഏറ്റുവാങ്ങിയാണ് അവസാനിച്ചത്. എന്റെയും നിങ്ങളുടെയും നാടാണ് തിരുവനന്തപുരം. നമ്മുടെ നാടിന് ആവശ്യം ബഡായി വാഗ‌്ദാനങ്ങളല്ല. നമ്മളെ കൊള്ളയടിക്കാൻ വരുന്നവരെ അതിന് അനുവദിക്കില്ല. ‍‌ഞാൻ പഠിച്ച് വളർന്ന, ജീവിക്കുന്ന നഗരത്തെ സംരക്ഷിക്കാനായി ഇവിടെ ഉണ്ടാകുമെന്ന സി ദാവാകരന്റെ വാക്കുകൾക്കൊപ്പമാണ് തങ്ങളെന്ന് ജനത ഉറപ്പിക്കുകയാണ് റോഡ് ഷോയിലൂടെ.  വിജയം സുനിശ്ചിതമാണെന്ന് വിളിച്ചു പറഞ്ഞാണ് ന​ഗരത്തെ ഇളക്കിമറിച്ച റോഡ് ഷോ അവസാനിച്ചത്. രാവിലെ നേമം മണ്ഡലത്തിലെ അരശുംമൂട്ടിൽ നിന്ന് ആരംഭിച്ച പര്യടനം തിരുവനന്തപുരത്ത് അവസാനിച്ചതിന് ശേഷമാണ് റോ‍ഡ് ഷോ നടന്നത്.

കിളിമാനൂർ/ കാട്ടാക്കട

ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എ സമ്പത്തിന് കിളിമാനൂരിലും കാട്ടാക്കടയിലും ആവേശകരമായ സ്വീകരണം. കശുവണ്ടി തൊഴിലാളികളും കർഷകരും യുവാക്കളും ഉജ്വല സ്വീകരണമാണ‌് നൽകിയത‌്. കാട്ടാക്കടയിൽ നടന്ന റോഡ‌് ഷോയിൽ നൂറുകണക്കിന‌് ഇരുചക്രവാഹനങ്ങൾ അണിചേർന്നു.  കശുവണ്ടി വ്യവസായത്തെയും തൊഴിലാളികളെയും സംരക്ഷിക്കാൻ എൽഡിഎഫ് സർക്കാർ നടപ്പാക്കി വരുന്ന ക്ഷേമപദ്ധതികളിലുള്ള സ്നേഹപ്രകടനം കൂടിയായി മാറി കിളിമാനൂർ കശുവണ്ടി വികസന കോർപറേഷന്റെ ഫാക്ടറിയിൽ ലഭിച്ച സ്വീകരണം. നൂറുകണക്കിന് വരുന്ന സ്ത്രീ തൊഴിലാളികൾ സമ്പത്തിന് സ്നേഹാശംസകൾ നേർന്നു. തുടർന്ന് ജയിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും പിന്തുണയ‌്ക്ക് നന്ദി അറിയിച്ചും ചുരുക്കം വാക്കുകളിൽ തൊഴിലാളികളെ അഭിസംബോധന ചെയ്താണ് സമ്പത്ത് മടങ്ങിയത്. തുടർന്ന് തൊളിക്കുഴി ചന്തയിൽ എത്തി സമ്പത്ത് വോട്ട് അഭ്യർത്ഥിച്ചു.  സമ്പത്തിന്റെ കിളിമാനൂർ ഏരിയയിലെ സ്വീകരണം രാവിലെ 8.30 ന് പുളിമാത്ത് പഞ്ചായത്തിൽ നിന്നാണ് ആരംഭിച്ചത്. പുത്തൻ നടയിലെത്തി വോട്ടർമാരെ നേരിൽ കണ്ട് വോട്ട് അഭ്യർഥിച്ചു. കർഷക- കശുവണ്ടി തൊഴിലാളികളുടെ എണ്ണമറ്റ സമരപോരാട്ടങ്ങളാൽ ചുവന്നുതുടുത്ത കിളിമാനൂരിന്റെ ഹൃദയഭൂമിക ഇക്കുറിയും തങ്ങളുടെ സമ്പത്തിന് വൻ ഭൂരിപക്ഷം തന്നെ സമ്മാനിക്കുമെന്ന പ്രതീതിയാണ് സ്വീകരണ സ്ഥലത്തെങ്ങും. 

 സിപിഐ എം കിളിമാനൂർ ഏരിയ സെക്രട്ടറി അഡ്വ. എസ് ജയചന്ദ്രൻ, കെ രാജേന്ദ്രൻ, വി ബിനു, ഇ ഷാജഹാൻ, ആർ കെ ബൈജു, എസ് സിന്ധു, ബി വിഷ്ണു തുടങ്ങിയവരും സമ്പത്തിന് ഒപ്പമുണ്ടായിരുന്നു.

തുടർന്ന‌് കാട്ടാക്കട മണ്ഡലത്തിലെത്തിയ പര്യടനം പ്രാവച്ചമ്പലത്തുനിന്ന‌് ആരംഭിച്ച‌് മലയൻകീഴിൽ സമാപിച്ചു. ഐ ബി സതീഷ‌് എംഎൽഎ, കുളത്തിൽ രാധാകൃഷ‌്ണൻ എന്നിവരും സ്ഥാനാർഥിക്കൊപ്പമുണ്ടായിരുന്നു.

പ്രധാന വാർത്തകൾ
 Top