ആറ്റിങ്ങൽ
വർത്തമാന കാലഘട്ടത്തിൽ യോജിച്ച പോരാട്ടങ്ങളുടെ അനിവാര്യതയെ ഓർമപ്പെടുത്തി എൻജിഒ യൂണിയൻ തിരുവനന്തപുരം നോർത്ത് ജില്ലാ വജ്ര ജൂബിലി സമ്മേളനം സമാപിച്ചു. സമ്മേളനത്തിന്റെ രണ്ടാ ദിനം സംഘടിപ്പിച്ച സുഹൃദ് സമ്മേളനം സിപിഐ എം ജില്ലാസെക്രട്ടറി വി ജോയി ഉദ്ഘാടനം ചെയ്തു. വിവിധ സർവീസ് സംഘടനാ നേതാക്കളായ എസ് രാമദാസ്, ആർ വിദ്യ വിനോദ്, ജി കെ മണിവർണൻ, കെ രാജൻ, നഞ്ചലൂർ ശശികുമാർ, ജി ഷിബു ഗണേഷ്, ഡി എൻ അജയ്, എൽ ടി സുഷമ, ഡോ. കെ റഹീം, ഡോ. രഞ്ജുആർ കൃഷ്ണൻ, വി എം മനോജ്, എസ് സജീവ് കുമാർ, എസ് സനൽകുമാർ, എസ് സുരേഷ് കുമാർ, ആർ എസ് ബിന്നി, എസ് വിവേക് പി സജുകുമാർ, യൂണിയൻ സംസ്ഥാന ട്രഷറർ എൻ നിമൽരാജ്, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി വി ഏലിയാമ്മ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജി ശ്രീകുമാർ, എസ് ശ്രീകുമാർ, എം രഞ്ജിനി, ജില്ലാ ജോയിന്റ് സെക്രട്ടറി വി ബൈജു കുമാർ എന്നിവർ സംസാരിച്ചു.
സംഘടനാ റിപ്പോർട്ടിൽ നടന്ന ചർച്ചയിൽ 12 ഏരിയകളിൽ നിന്നുള്ള പ്രതിനിധികൾ സംസാരിച്ചു. ചർച്ചകൾക്ക് യൂണിയൻ സംസ്ഥാന ട്രഷറർ എൻ നിമൽരാജ് മറുപടി പറഞ്ഞു. ബി പദ്മം കൺവീനറും എസ് വി ദീപ, എ എസ് സജ്‌ന എന്നിവർ ജോയിന്റ് കൺവീനറുമായ 12 അംഗ വനിതാ സബ് കമ്മിറ്റി രൂപീകരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..