01 April Wednesday
മാണിക്കോട് മഹാദേവ ക്ഷേത്രത്തിലെ സമൂഹവിവാഹം

മൂന്ന്‌ യുവതികൾക്ക്‌ മാംഗല്യം

വെബ് ഡെസ്‌ക്‌Updated: Friday Feb 21, 2020

മാണിക്കോട് ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സമൂഹവിവാഹത്തിൽ വിവാഹിതരായവർ വിശിഷ്ട വ്യക്തികൾക്കൊപ്പം

വെഞ്ഞാറമൂട്
18ാം വർഷവും ശിവരാത്രിമഹോത്സവത്തിന്റെ ഭാഗമായി മാണിക്കോട് മഹാദേവക്ഷേത്രത്തിൽ മാംഗല്യമേളമുയർന്നു. ഇത്തവണ സമൂഹവിവാഹത്തിലൂടെ മൂന്ന്‌ നിർധന യുവതികളാണ്‌ ഭർതൃമതികളായത്‌. അയിലം കാട്ടുചന്ത, ഏറവിള വീട്ടിൽ പ്രിയങ്കയെ നെല്ലനാട് മണ്ഡപക്കുന്ന് അനിൽ ഭവനിൽ അനിൽരാജും, കിളിമാനൂർ പഴയകുന്നുമേൽ നാരകത്തുംവിള വീട്ടിൽ നിത്യ രാജിനെ കൊല്ലം വാക്കനാട്  അശ്വതി ഭവനിൽ അരുണും,  വെള്ളുമണ്ണടി  പുലയരുകുന്ന് തടത്തരികത്ത് വീട്ടിൽ അംബിയെ കൊല്ലം പൂതക്കുളം പാലോട്ടുക്കാവ് വയലിൽ വീട്ടിൽ സജീവും താലിചാര്‍ത്തി.
 
18  വര്‍ഷമായി ക്ഷേത്രത്തിൽ നടക്കുന്ന സമൂഹ വിവാഹത്തിലൂടെ ഇതുവരെ 180  യുവതികള്‍ക്കാണ്‌ ജീവിതം ലഭിച്ചത്‌. 
 
പെണ്‍കുട്ടികള്‍ക്ക് രണ്ടു പവന്‍, വിവാഹ വസ്ത്രം, ഹാരങ്ങള്‍, വിവാഹ രജിസ്‌ട്രേഷന്‍ ഫീസ് എന്നിവ ക്ഷേത്രോപദേശക സമിതി നല്‍കി. മാണിക്കോട് സദ്യയില്‍ അര ലക്ഷത്തോളം പേര്‍ പങ്കെടുത്തു. 
സമൂഹവിവാഹത്തോടനുബന്ധിച്ചു നടന്ന സാംസ്‌കാരിക സമ്മേളനം അടൂർ പ്രകാശ് എംപി  ഉദ്ഘാടനം ചെയ്തു.ഡി കെ മുരളി എംഎൽഎ അധ്യക്ഷനായി.
 
മാണിക്കോട് ക്ഷേത്രോപദേശക സമിതി ഏര്‍പ്പെടുത്തിയ കലാശ്രേഷ്ഠാ പുരസ്‌കാരം കാനായി കുഞ്ഞിരാമനും കർമ ശ്രേഷ്ഠ പുരസ്കാരം വി കെ പ്രശാന്ത് എംഎൽഎയ്ക്കും എം പി സമ്മാനിച്ചു. ഡിജിപി ലോക് നാഥ് ബെഹ്റ മുഖ്യാതിഥിയായി. സമൂഹവിവാഹം ഗോകുലം ഗ്രൂപ്പ് ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍ ഉദ്ഘാടനം ചെയ്തു. സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് എൻ കൃഷ്ണൻനായർ, നെല്ലനാട് പഞ്ചായത്ത് പ്രസിഡന്റ് സുജിത് എസ് കുറുപ്പ്, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം, സിപിഐ എം ഏരിയ സെക്രട്ടറി കെ മീരാൻ, ജില്ലാ പഞ്ചായത്തംഗം വൈ വി ശോഭകുമാര്‍, സെന്റ് ജോൺസ് മെഡിക്കൽ വില്ലേജ് ഡയറക്ടർ ഫാ.ജോസ് കിഴക്കേടത്ത്, വെഞ്ഞാറമൂട് ജമാഅത്ത് ചീഫ് ഇമാം കുന്നിക്കോട് നാസറുദ്ദീന്‍ മന്നാനി, പി വാമദേവന്‍പിള്ള, ജെ ആർ  പത്മകുമാര്‍, ഡോ. കെ കെ മനോജൻ,  നടന്‍ നോബി, കവി വിഭു പിരപ്പൻകോട്, ഷിബുനാരായണന്‍, കെ ഷീലാകുമാരി, ബിനു എസ് നായര്‍, ബാബു കെ സിതാര, കെ ബാബുരാജ്, വയ്യേറ്റ് ബി പ്രദീപ്, വയ്യേറ്റ് അനില്‍, എം വി സോമന്‍, അജയകുമാര്‍, എം മണിയൻപിള്ള എന്നിവര്‍ സംസാരിച്ചു. 
പ്രധാന വാർത്തകൾ
 Top