27 September Sunday

കലാജാഥ പര്യടനം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday Jan 21, 2020

പേരൂർക്കട

പൗരത്വ ഭേദഗതി നിയമത്തിനെതിരെ എൽഡിഎഫ് നേതൃത്വത്തിൽ  26ന് നടക്കുന്ന മനുഷ്യ മഹാശൃംഖലയുടെ പ്രചാരണാർഥം സിപിഐ എം ഏരിയ കമ്മിറ്റി ഒരുക്കിയ കലാജാഥയ്ക്ക് തിങ്കളാഴ്‌ച തുടക്കമായി. നെട്ടയം ജങ്‌ഷനിൽ  ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റി അംഗം സി വേലായുധൻ നായർ അധ്യക്ഷനായി. ഏരിയ സെക്രട്ടറി എസ് എസ് രാജലാൽ, ഏരിയാ കമ്മിറ്റി അംഗങ്ങളായ ബി ബിജു, വി ബാലചന്ദ്രൻ, എം ലാലു തുടങ്ങിയവർ സംസാരിച്ചു. നെട്ടയം ലോക്കൽ സെക്രട്ടറി ടി ഗോപകുമാർ സ്വാഗതം പറഞ്ഞു. ചൊവ്വാഴ്ച ജാഥ കേശവദാസപുരം പരുത്തിപ്പാറ, വട്ടപ്പാറ, മുളമുക്ക് തുടങ്ങിയിടങ്ങളിൽ പര്യടനം നടത്തും.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top