16 October Saturday

ടോൾ പിരിവ്‌; ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രതിഷേധിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Sep 20, 2021
കോവളം 
പണി പൂർത്തിയാകാത്ത കഴക്കൂട്ടം കാരോട് ബൈപാസിൽ ടോൾ പിരിക്കുന്നതിനെതിരെ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ കോവളം, പൂവാർ ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ ടോൾ പ്ലാസയിൽ ഉപരോധം സംഘടിപ്പിച്ചു. അസോസിയേഷൻ കോവളം ഏരിയ സെക്രട്ടറി എം ശ്രീകുമാരി ഉദ്ഘാടനം ചെയ്തു. അജിത അധ്യക്ഷയായി ഏരിയ പ്രസിഡന്റ്‌ കെ ബീന, ഏരിയ കമ്മിറ്റി അംഗങ്ങളായ നസീമ, ബിന്ദു, ഉഷാകുമാരി, പ്രമീള, ജയനളിനാക്ഷൻ, സിപിഐ എം ഏരിയ കമ്മിറ്റി അംഗം എം എം ഇബ്രാഹിം, തിരുവല്ലം വെസ്റ്റ് ലോക്കൽ കമ്മിറ്റി അംഗം ഡി ജയൻ, ചിത്രലേഖ, ശാലിനി എന്നിവർ പങ്കെടുത്തു.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top