18 October Friday

സാമൂഹ്യ രംഗത്ത്‌ സ്ത്രീകള്‍ സജീവമാകണം: കെ കെ ശൈലജ

വെബ് ഡെസ്‌ക്‌Updated: Friday Sep 20, 2019

‘കേരള വിമൻ' വെബ് പോർട്ടലിനായി സംഘടിപ്പിച്ച ശിൽപ്പശാല മന്ത്രി കെ കെ ശൈലജ ഉദ്‌ഘാടനം ചെയ്യുന്നു

തിരുവനന്തപുരം
വ്യക്തി ജീവിതത്തോടൊപ്പം സാമൂഹ്യ രംഗത്തും സ്ത്രീകൾ സജീവമായി ഇടപെടണമെന്ന് മന്ത്രി കെ കെ ശൈലജ.  വനിത ശിശുവികസന വകുപ്പിന്‌ സി ഡിറ്റ് തയ്യാറാക്കുന്ന ‘കേരള വിമൻ' വെബ് പോർട്ടലിനായി സംഘടിപ്പിച്ച "കേരള സ്ത്രീ ഇന്നലെ ഇന്ന് നാളെ' ദ്വിദിന ശിൽപ്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സ്ത്രീകളെ സ്വയം സമ്പാദ്യത്തിന് പര്യാപ്തമാക്കാൻ പോർട്ടലിലൂടെ സാധിക്കണമെന്നും മന്ത്രി വ്യക്തമാക്കി.സംസ്ഥാന പ്ലാനിങ് ബോർഡ് അംഗം ഡോ. മൃദുൽ ഈപ്പൻ അധ്യക്ഷനായി. വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർ ടി വി അനുപമ, ജെൻഡർ അഡ്‌വൈസർ ഡോ. ടി കെ ആനന്ദി, വനിത വികസന കോർപറേഷൻ മാനേജിങ് ഡയറക്ടർ വി സി ബിന്ദു, വനിതാ കമീഷൻ അംഗം ഇ എം രാധ, സി ഡിറ്റ് വെബ് സർവീസസ് വകുപ്പ് മേധാവി ബിജു എസ്‌ ബി എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top