22 October Tuesday

ബസിന്റെ വാതിൽ തുറന്ന് വിദ്യാർഥികൾ റോഡിലേക്ക്‌ വീണു

വെബ് ഡെസ്‌ക്‌Updated: Friday Sep 20, 2019

പരിക്കേറ്റ അർഷാദും ഷംനാദും

കോവളം 
ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്റെ വാതിൽ തുറന്ന് 2 വിദ്യാർഥികൾ റോഡിൽ തെറിച്ചു വീണ് ഗുരുതര പരിക്ക്.  തിരുവനന്തപുരം മോഡൽ എച്ച്എസ്എസിലെ 10–-ാം ക്ലാസ് വിദ്യാർഥി വിഴിഞ്ഞം ടൗൺഷിപ്‌ ഹൗസ്‌മ്പർ 72 ൽ അലിയാർ കാസിലിൽ അർഷാദ് (14), ചാക്ക ഐടിഐ വിദ്യാർഥി കോവളം പുത്തൻ റോഡ് വേലിയിടത്തു വീട്ടീൽ ഷംനാദ് (18) എന്നിവർക്കാണ് ഗുരുതര പരിക്കേറ്റത്. കാലുകൾക്ക് പൊട്ടലുള്ള ഇരുവരെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അർഷാദിന്റെ വലതുകാലിലും ഷംനാദിന്റെ വലതുകാലിനും തുടയെല്ലിനും ഗുരുതരമായ പൊട്ടൽ ഉള്ളതിനാൽ ഇരുവരെയും ശസ്ത്രക്രിയയ്ക്കുവിധേയരാക്കി. വ്യാഴാഴ്ച രാവിലെ കോവളം ജങ്‌ഷനു സമീപമായിരുന്നു അപകടം.
 
ബസിന്‌ പിന്നാലെ എത്തിയ കാറിലെ യാത്രികരാണ്‌  ഇവരെ ആശുപത്രിയിൽ എത്തിച്ചത്‌. ബസ് നിർത്താതെ കുറച്ചു ദൂരം ഓടിയതായി പരാതി. കളിയിക്കാവിളയിൽ നിന്നും തിരുവനന്തപുരത്തേയ്ക്ക് പോയ പൂവാർ ഡിപ്പോയിലെ ബസിൽ നിന്നുമാണ് ഇവർ തെറിച്ച്  വീണത്. അപകടം നടന്നയുടനെ ബസ് നിർത്തിയെന്നും പരിക്കേറ്റവരെ 108 ആംബുലൻസ് ലഭിക്കാത്തതിനാൽ പുറകിലെത്തിയ കാറിൽ  ആശുപത്രിയിലേക്ക്കയറ്റി വിട്ടുവെന്നും ബസിലെ കണ്ടക്ടർ സുരേഷ് പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top