02 June Tuesday

കാറ്റിലും മഴയിലും വ്യാപക കൃഷിനാശം

വെബ് ഡെസ്‌ക്‌Updated: Wednesday May 20, 2020

 കാറ്റിലും മഴയിലും വ്യാപക കൃഷിനാശം 

പാറശാല -  
കനത്ത കാറ്റിലും മഴയിലും പാറശാല ഏരിയയിൽ വ്യാപക കൃഷിനാശം. കുലച്ചതും കുലയ്‌ക്കാത്തതുമായ പതിനായിരക്കണക്കിന് വാഴകൾ കാറ്റിൽ ഒടിഞ്ഞു വീണു. 
പാറശാല, ചെങ്കൽ, കൊല്ലയിൽ, കുളത്തൂർ, കാരോട് ഭാഗങ്ങളിൽ വ്യാപക നാശമുണ്ടായി. കീഴ്‌കൊല്ല, ആറയൂർ, വാണിയങ്കാല, വട്ടവിള, വ്ളാത്താങ്കര, കോടങ്കര, വലിയകുളം ഭാഗങ്ങളിലെ പതിനായിരത്തോളം വാഴകളാണ് നിലംപൊത്തിയത്. 
പാറശാലയിൽ നെടുവാൻവിള, മുറിയത്തോട്ടം, കരുമാനൂർ, പനയറക്കൽ, മേലക്കോണം, പരശുവയ്‌ക്കൽ, നെടിയാംകോട് തുടങ്ങിയ ഭാഗങ്ങളിലും കാരോടിലെ അയിര, വടുവൂർക്കോണം ഭാഗങ്ങളിലും മരച്ചീനി, പച്ചക്കറി കൃഷിയടക്കം നശിച്ചു. വിവിധ ഭാഗങ്ങളിൽ വൻ മരങ്ങളും ശിഖരങ്ങളും ഒടിഞ്ഞുവീണ് വൈദ്യുതി ബന്ധം തകരാറിലായി. 
കർഷകരിൽ ഭൂരിഭാഗവും വയൽ പാട്ടത്തിനെടുത്ത് ബാങ്ക്‌ വായ്പയെടുത്താണ് കൃഷി ചെയ്തിരുന്നത്. കൃഷി നാശം സംഭവിച്ചവർക്ക് ഉടൻ ധനസഹായം നൽകണമെന്ന് സിപിഐ എം പാറശാല ഏരിയ സെക്രട്ടറി അഡ്വ. എസ് അജയകുമാർ ആവശ്യപ്പെട്ടു.
 
കൃഷിനാശം, പാറശാല, ധനസഹായം 
പ്രധാന വാർത്തകൾ
 Top