27 May Wednesday

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സാ സംവിധാനങ്ങൾ ശക്തമാക്കി

വെബ് ഡെസ്‌ക്‌Updated: Friday Mar 20, 2020
തിരുവനന്തപുരം 
കൊറോണ സംബന്ധിച്ച ചികിത്സയ്ക്ക് മെഡിക്കൽ കോളേജ് ആശുപത്രിയിലെ കെഎച്ച്ആർഡബ്ല്യുഎസ് പേവാർഡിൽ കൂടുതൽ സൗകര്യങ്ങൾ സജ്ജം. നിലവിലുള്ള സംവിധാനങ്ങൾക്കുപുറമെ ആറാംനിലയിലെ മുറികൾ കൂടി ഐസൊലേഷൻ വാർഡാക്കും. അത്യാഹിത വിഭാഗത്തിൽ തീവ്രപരിചരണ വിഭാഗത്തിലെ എട്ടു കിടക്കകൾ നിരീക്ഷണത്തിലുള്ള രോഗികൾക്കായി മാറ്റിവച്ചു. ഫീവർ ഐസിയുവിലെ നാലു കിടക്കകൾ കോവിഡ്‌ 19 സ്ഥിരീകരിച്ചവർക്കുള്ളതാണ്. പുതിയ അത്യാഹിത വിഭാഗത്തിൽ ഉടൻ തന്നെ ഒരു ഐസിയു കൂടി സജ്ജമാക്കും. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ എം കെ അജയകുമാർ, സൂപ്രണ്ട് എം എസ് ഷർമ്മദ് എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് നടപടികൾ സ്വീകരിച്ചത്. എസ്എടി ആശുപത്രിയിൽ പത്തിലധികം കിടക്കകളുള്ള തീവ്രപരിചരണ വിഭാഗമാണ് ഒരുക്കിയിട്ടുള്ളത്. നിലവിൽ നാലു കിടക്കകൾ പൂർണ സജ്ജമാണ്‌. വെന്റിലേറ്റർ പോയിന്റുള്ള അഞ്ചു കിടക്കകൾ വേറെയുമുണ്ട്. അത്യാവശ്യഘട്ടം വന്നാൽ ഏതാനും മിനിറ്റുകൾക്കുള്ളിൽ ഇവ പൂർണമായും പ്രവർത്തന സജ്ജമാക്കാനാവുമെന്ന് സൂപ്രണ്ട് എ സന്തോഷ് കുമാർ അറിയിച്ചു. ഇവ കൂടാതെ ഐസൊലേഷൻ മുറികളായി പേ വാർഡിലെ 15 മുറി ഒരുക്കിയിട്ടുണ്ട്‌.
പ്രധാന വാർത്തകൾ
 Top