25 June Tuesday

കരിക്കകത്ത് ആയിരങ്ങള്‍ പൊങ്കാലയിട്ടു

വെബ് ഡെസ്‌ക്‌Updated: Wednesday Mar 20, 2019

കരിക്കകം ദേവീക്ഷേത്രത്തിൽ പൊങ്കാല അർപ്പിക്കാനെത്തിയ ഭക്തർ

തിരുവനന്തപുരം
ആയിരങ്ങള്‍ പങ്കെടുത്ത പൊങ്കാലയോടെ കരിക്കകം ശ്രീചാമുണ്ഡീക്ഷേത്രം മഹോത്സവത്തിന് സമാപനമായി. ചൊവ്വാഴ്ച രാവിലെ 10.15ന് തന്ത്രി പുലിയന്നൂര്‍ ഇല്ലത്ത് നാരായണന്‍ അനുജന്‍ നമ്പൂതിരിപ്പാട് പൊങ്കാല അടുപ്പില്‍ തീപകർന്നതോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. പകല്‍ 2.15ന് പൊങ്കാല നിവേദ്യം അർപ്പിച്ചു.  ഇത്തവണ ഹരിതച്ചട്ടം പാലിച്ചായിരുന്നു പൊങ്കാല. ഭക്തർക്ക് സുരക്ഷയുമായി പൊലീസ്, അഗ്നിശമന, ഷാഡോ സംഘങ്ങളുടെയും സേവനമുണ്ടായിരുന്നു.
കരിക്കകം പൊങ്കാലയോടനുബന്ധിച്ച് നഗരസഭ ആവശ്യമായ ക്രമീകരണം ഏർപ്പെടുത്തിയിരുന്നു. ജില്ലയുടെ വിവിധഭാഗങ്ങളിൽ നിന്ന് കെഎസ്ആർടിസി പ്രത്യേക സർവീസുകൾ നടത്തി. കൊച്ചുവേളി റെയിൽവേ സ്റ്റേഷനില്‍ പൊങ്കാലയുടെ ഭാഗമായി സ്റ്റോപ്പ് അനുവദിച്ചിരുന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, സി ദിവാകരൻ, മേയര്‍ വി കെ പ്രശാന്ത്, വി എസ് ശിവകുമാര്‍ എംഎൽഎ തുടങ്ങി നിരവധി ജനപ്രതിനിധികള്‍ ഉത്സവസ്ഥലത്ത് എത്തി.
ജലവകുപ്പ്  താൽക്കാലിക പൊതുടാപ്പുകൾ സ്ഥാപിച്ചിരുന്നു. പള്ളിപ്പുറം സിആർപിഎഫ് ക്യാംപിൽ നിന്നുള്ള ജവാൻമാരും കുടിവെള്ളവിതരണം നടത്തി. രാവിലെ നാലു മുതൽ ജില്ലയിലെ വിവിധ ‍ഡിപ്പോകളിൽ നിന്നും ക്ഷേത്രത്തിലേക്ക് കെഎസ്ആർടിസി സർവീസ് നടത്തി.
 
 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top