05 April Sunday
ആനാട് പഞ്ചായത്ത്‌ അഴിമതി

എൽഡിഎഫ്‌ മാർച്ച്‌ നടത്തി

വെബ് ഡെസ്‌ക്‌Updated: Thursday Feb 20, 2020

ആനാട്‌ പഞ്ചായത്ത്‌ അഴിമതിക്കെതിരെ എൽഡിഎഫ്‌ നടത്തിയ ധര്‍ണ അഡ്വ.ആര്‍ ജയദേവന്‍ ഉദ്ഘാടനം ചെയ്യുന്നു

നെടുമങ്ങാട് 
അഴിമതിയും കെടുകാര്യസ്ഥതയുംകൊണ്ട് പൊതുജനങ്ങളെ പൊറുതി മുട്ടിക്കുന്ന ആനാട് പഞ്ചായത്ത് ഭരണസമിതിക്കെതിരെ  എൽഡിഎഫ്‌ പഞ്ചായത്ത് ഓഫീസിലേക്ക്‌ നടത്തിയ മാര്‍ച്ചില്‍ ജനരോഷമിരമ്പി. സിപിഐ എം നെടുമങ്ങാട് ഏരിയ സെക്രട്ടറി അഡ്വ.ആർ ജയദേവൻ ഉദ്ഘാടനം ചെയ്തു. വേങ്കവിള സജി അധ്യക്ഷനായി. പി എസ് ഷൗക്കത്ത്, എം ഗിരീഷ് കുമാർ, കെ രാജേന്ദ്രൻ, ഡി എ രജിത് ലാൽ,  ടി പത്മകുമാർ, മൂഴി രാജേഷ്, ഷൈജുകുമാർ, ആനാട് ഷജീർ, എം ജി ധനീഷ് എന്നിവർ സംസാരിച്ചു.
 
നാലരവർഷംകൊണ്ട് ആനാട് സുരേഷ് നേതൃത്വം നല്‍കുന്ന പഞ്ചായത്ത്‌ ഭരണസമിതി അഴിമതിയുടെ കൂത്തരങ്ങാക്കി പഞ്ചായത്തിനെ മാറ്റി.  നന്ദിയോട് -–-ആനാട് കുടിവെള്ള പദ്ധതി അട്ടിമറിച്ചു. ലൈഫ് ഭവന പദ്ധതിയിൽ അർഹരായവരെ ഒഴിവാക്കി ഇഷ്ടക്കാരെ തിരുകിക്കയറ്റി.

 

പ്രധാന വാർത്തകൾ
 Top