16 June Sunday
അധ്യാപകരും ജീവനക്കാരും സമരത്തിൽ

ആശുപത്രി പ്രവർത്തനം അനിശ്ചിതത്വത്തിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Feb 20, 2019
വർക്കല 
അകത്ത്മുറി ശ്രീശങ്കരാ ഡെന്റൽ കോളേജിലെയും അനുബന്ധ സ്ഥാപനമായ എസ്ആർ ജനറൽ ആശുപത്രിയിലെയും അധ്യാപകരും ജീവനക്കാരും ശമ്പളം നൽകാത്തതിൽ പ്രതിഷേധിച്ച് സമരം ആരംഭിച്ചതോടെ ആശുപത്രിയിലെ ദൈനംദിന പ്രവർത്തനം അനിശ്ചിതത്വത്തിൽ. ശ്രീശങ്കരാ ഡെന്റൽ കോളേജ് എംപ്ലോയീസ് യൂണിയൻ നേതൃത്വത്തിൽ അധ്യാപകരും ജീവനക്കാരും പ്രത്യക്ഷ സമരം ആരംഭിച്ചു. മിനിമം വേതനം, കഴിഞ്ഞ അഞ്ചുമാസമായുള്ള ശമ്പള കുടിശ്ശിക, ഇഎസ്ഐ, പ്രോവിഡന്റ് ഫണ്ട് വിഹിതം മുതലായവ ജീവനക്കാർക്ക് നൽകാൻ മാനേജ്മെന്റ് തയ്യാറാകാത്തതിൽ പ്രതിഷേധിച്ചാണ‌് സമരം. ഇതോടെ അഞ്ഞൂറോളം വിദ്യാർഥികളുടെ പഠിത്തവും അവതാളത്തിലായി. മാനേജ്മെന്റിന്റെ നിഷേധാത്മകമായ നിലപാട് അവസാനിപ്പിക്കണമെന്നും അടിയന്തരമായി പ്രശ്ന പരിഹാരം കാണണമെന്നും സമരസമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top